മയാമി: മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ഫുട്ബോള്‍ 2026 സീസണിന്റെ പ്ലേ ഓഫ് പോരാട്ടത്തില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്കു തോല്‍വി. ലയണല്‍ മെസി ചുവപ്പുകാര്ഡില്നിന്നു രക്ഷപ്പെട്ട മത്സരത്തില്‍ കൊളംബസ് ക്രൂ 3-0ന് ഇന്റര്‍ മയാമിയെ തോല്‍പ്പിച്ചു.
ആദ്യപകുതിയുടെ അവസാന നിമിഷം കൊളംബസ് ക്രൂവിന്റെ സ്ട്രൈക്കര്‍ ഗോണ്‍സാലൊ ടാപിയയുടെ മുഖത്തേക്കു മെസി പന്ത് വലിച്ചെറിഞ്ഞു. 36-ാം മിനിറ്റില്‍ ഗോണ്‍സാലൊ ലുഹാന്‍ ചുവപ്പുകാര്‍ഡ് കണ്ടതുമുതല്‍ പത്തു പേരിലേക്ക് ഇന്റര്‍ മയാമി ചുരുങ്ങിയിരിക്കേയായിരുന്നു മെസിയുടെ കലിപ്പ് മോഡ് ഓണ്‍ ആയത്. എന്നാല്‍, മെസിക്കും പ്രകോപനം ഉണ്ടാക്കിയ ടാപിയയ്ക്കും റഫറി മഞ്ഞക്കാര്‍ഡ് നല്കി. പ്ലേ ഓഫ് റൗണ്ടില്‍ ബെസ്റ്റ് ഓഫ് ത്രീ ടീമാണ് സെമി ഫൈനലിലേക്കു മുന്നേറുന്നത്.