Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defect

Family Health

ഓ​ട്ടി​സം ഒ​രു രോ​ഗ​മ​ല്ല; ചേർത്ത് പിടിക്കാം അവരെ...

ഒ​രു കു​ടും​ബ​ത്തി​ന് ഏ​റ്റ​വും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ് ഓ​ട്ടി​സ​മു​ള്ള കു​ഞ്ഞി​നെ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഓ​ട്ടി​സ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ ഇ​ന്ന് ന​മു​ക്ക് സാ​ധി​ക്കും. "ഓ​ട്ടി​സം' ഒ​രു അ​സു​ഖ​മ​ല്ല, അ​ത് ഒ​രു അ​വ​സ്ഥ​യാ​ണ്.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ഓ​ട്ടി​സ​ത്തെ​ക്കു​റി​ച്ച് അ​റി​വു ന​ല്‍​കു​വാ​നും ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല ചെ​യ്യേ​ണ്ട​തെ​ന്നും അ​വ​രെ ന​മ്മ​ളി​ല്‍ ഒ​രാ​ളാ​യി കാ​ണ​ണ​മെ​ന്ന വ​ലി​യ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും എ​ല്ലാ വ​ര്‍​ഷ​വും ഏ​പ്രി​ല്‍ ര​ണ്ടി​ന് "Autism awareness day' ആ​യി ലോ​ക​മെ​മ്പാ​ടും ആ​ച​രി​ക്കു​ന്നു.

ഈ ​വ​ര്‍​ഷ​ത്തെ ലോ​ക ഓ​ട്ടി​സം ദി​ന വി​ഷ​യം "വ്യ​ത്യ​സ്ത​ത​യെ ആ​ഘോ​ഷി​ക്കൂ/ Celebrate Differences' എ​ന്ന​താ​ണ്. കു​ട്ടി​ക​ളു​ടെ ബു​ദ്ധി​വി​കാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​സി​ക വ്യ​തി​യാ​ന​മാ​ണ് ഒ​ട്ടി​സം. ജ​ന​ന​സ​മ​യ​ത്തെ ആ​ദ്യ​നാ​ളു​ക​ളി​ല്‍ ഓ​ട്ടി​സം ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

ഓ​ട്ടി​സം ഒ​രു കു​ഞ്ഞി​ന് ഉ​ണ്ട് എ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​ത് അ​വ​രു​ടെ സ്വ​ഭാ​വ​ത്തി​ലൂ​ടെ​യാ​ണ്. ഓ​ട്ടി​സം കു​ട്ടി​ക​ള്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന ചി​ല ല​ക്ഷ​ണ​ങ്ങ​ള്‍ അ​വ​രെ മ​റ്റു കു​ഞ്ഞു​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​രാ​ക്കു​ന്നു.

ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി അ​വ​രു​ടെ ക​ഴി​വു​ക​ള്‍ വ​ള​ത്തി​യെ​ടു​ക്കു​വാ​ന്‍ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് 'ഓ​ട്ടി​സം' എ​ന്ന അ​വ​സ്ഥ​യെ​ക്കു​റി​ച്ച് പൂ​ര്‍​ണ​ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കേ​ണ്ട​തു​ണ്ട്.

സാ​മൂ​ഹി​ക​പ​ര​വും ആ​ശ​യ​വി​നി​മ​യ​പ​വും ബു​ദ്ധി​പ​ര​വു​മാ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്‌‌ടി​ക്കു​ന്ന ഓ​ര്‍​ഗാ​നി​ക്ക് ന്യൂ​റോ​ഡെ​വ​ല​പ്‌​മെ​ന്‍റ​ല്‍ ഡി​സോ​ഡ​റാ​ണ് ഓ​ട്ടി​സം. ഓ​ട്ടി​സ​ത്തെ - ആ​ശ​യ​വി​നി​മ​യ​ത്തി​ലും പ​ര​സ്പ​ര​ബ​ന്ധ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ലും കു​ട്ടി​ക​ള്‍ നേ​രി​ടു​ന്ന പ്ര​യാ​സ​മാ​ണെ​ന്ന് പ​റ​യാം.

ഓ​ട്ടി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ഓ​രോ കു​ട്ടി​യി​ലും വ്യ​ത​സ്ത​മാ​യി​രി​ക്കും. ആ​ണ്‍​കു​ട്ടി​ക​ളി​ലാ​ണ് ഓ​ട്ടി​സം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ത​ല​ച്ചോ​റി​ന്‍റെ ഘ​ട​ന​യി​ലും പ്ര​വ​ര്‍​ത്ത​ന​ത്തി​ലു​മു​ള്ള അ​സാ​ധാ​ര​ണ​ത്വ​മാ​ണ് ഓ​ട്ടി​സം ഉ​ണ്ടാ​കു​ന്ന​ത്.

മൂ​ന്ന് വ​യ​സി​നു​ള്ളി​ല്‍ കു​ട്ടി​ക്ക് ഓ​ട്ടി​സം ഉ​ണ്ടോ എ​ന്ന് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും. കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യും ബു​ദ്ധി​വി​കാ​സ​വും ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ക്കു​ന്നു​വെ​ന്ന് എ​ല്ലാ മാ​താ​പി​താ​ക്ക​ളും നി​ര്‍​ബ​ന്ധ​മാ​യും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

കാ​ര​ണം, കൃ​ത്യ​മാ​യി കു​ഞ്ഞു​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ത്ത​തു​കോ​ണ്ട് മാ​ത്രം ഓ​ട്ടി​സ​മു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ശ​രി​യാ​യ രീ​തി​യി​ല്‍ ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ പോ​കും.

കു​ട്ടി​യി​ല്‍ ഓ​ട്ടി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കു​ക​യും തു​ട​ര്‍​ച്ച​യാ​യി ഇ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ഇ​ട​പെ​ടു​ക​യു​മാ​ണെ​ങ്കി​ല്‍ ഇ​ത്ത​രം കു​ട്ടി​ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട പു​രോ​ഗ​തി ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​കും.

ശൈ​ശ​വ​ത്തി​ല്‍ ത​ന്നെ കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ള്‍ നി​രീ​ക്ഷി​ച്ചാ​ല്‍ അ​വ​രി​ല്‍ ഓ​ട്ടി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും. ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന ചി​ല ല​ക്ഷ​ണ​ങ്ങ​ള്‍ താ​ഴെ​പ​റ​യു​ന്നു.

ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ള്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണി​ല്‍ നോ​ക്കു​ക​യോ ഇ​ട​പ​ഴ​കു​ക​യോ ചെ​യ്യി​ല്ല. ഇ​ത്ത​രം സ്വ​ഭാ​വ​വൈ​ക​ല്യ​മു​ള്ള​വ​ര്‍ ഒ​ന്നി​നോ​ടും താ​ത്പര്യം കാ​ണി​ക്കാ​തെ​യും സം​ര​ക്ഷ​ക​രോ​ട് സ്‌​നേ​ഹ​ത്തോ​ടെ പ്ര​തി​ക​രി​ക്കാ​തെ​യും ഇ​രി​ക്കും.

അ​ച്ഛ​ന​മ്മ​മാ​രോ​ടും മ​റ്റു വേ​ണ്ട​പ്പെ​ട്ട​വ​രോ​ടും ആ​ടു​പ്പ​മോ പ​രി​ച​യ​ത്തോ​ടെ ചി​രി​ക്കു​ക​യോ ഇ​ല്ല. ഓ​ട്ടി​സം കു​ട്ടി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന മ​റ്റൊ​രു പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് സം​സാ​ര വൈ​ക​ല്യം. ചി​ല വാ​ക്കു​ക​ള്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​ന്ന പ്ര​ത്യേ​ക​ത​യും ഇ​വ​രി​ല്‍ കാ​ണാ​റു​ണ്ട്.

സം​സാ​ര​ശേ​ഷി ആ​ദ്യം വ​ള​രു​ക​യും പി​ന്നീ​ട് പെ​ട്ടെ​ന്ന് സം​സാ​രം കു​റ​യു​ന്ന​താ​യും കാ​ണാം. ചി​ല ഓ​ട്ടി​സം കു​ഞ്ഞു​ങ്ങ​ള്‍ ത​ങ്ങ​ളോ​ട് ആ​രെ​ങ്കി​ലും സം​സാ​രി​ക്കു​മ്പോ​ള്‍ അ​വ​രെ ശ്ര​ദ്ധി​ക്കു​ക​യി​ല്ല. എ​ന്നാ​ല്‍ ഒ​രു കൂ​ട്ടം ഓ​ട്ടി​സം കു​ട്ടി​ക​ള്‍ പ​രി​ചി​ത​രോ​ടും അ​പ​രി​ചി​ത​രോ​ടും ഒ​രു​പോ​ലെ അ​ടു​പ്പം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

മ​റ്റു​ള്ള​വ​ര്‍ ത​ന്‍റെ അ​ടു​ത്തേ​ക്ക് വ​രു​ന്ന​തോ പോ​കു​ന്ന​തോ അ​റി​യാ​ത്ത​താ​യി ഭാ​വി​ക്കു​ന്നു. സാ​ധാ​ര​ണ കു​ട്ടി​ക​ളെ പോ​ലെ മാ​താ​പി​താ​ക്ക​ളെ പി​രി​ഞ്ഞി​രു​ന്നാ​ല്‍ പേ​ടി​യോ, ഉ​ത്ക​ണ്ഠ​യോ ഇ​ത്ത​ര​ക്കാ​ര്‍ കാ​ണി​ക്കു​ക​യി​ല്ല. ഇ​വ​ര്‍ ഒ​റ്റ​യ്ക്ക് ഇ​രി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നു.

സ​ദാ​സ​മ​യ​വും സ്വ​ന്ത​മാ​യ ലോ​ക​ത്ത് വി​ഹ​രി​ക്കു​ന്ന​വ​രാ​കും അ​ധി​കം പേ​രും. ഒ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ മ​റ്റു​ള്ള​വ​രെ ഉ​പ​ദ്ര​വി​ക്കു​ക​യും വേ​ദ​നി​പ്പി​ക്കു​ക​യും ചെ​യ്യും. ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ചി​രി​ക്കു​ക, ക​ര​യു​ക, കോ​പി​ക്കു​ക, വാ​ശി​പി​ടി​ക്കു​ക എ​ന്നീ സ്വ​ഭാ​വ​വും ഓ​ട്ടി​സം കു​ട്ടി​ക​ളി​ല്‍ കാ​ണാം.

ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ ഒ​രു​പോ​ലെ ചെ​യ്യു​വാ​നാ​ണ് ഇ​വ​ര്‍​ക്കി​ഷ്ടം. നി​ര​ന്ത​ര​മാ​യി കൈ​ക​ള്‍ ച​ലി​പ്പി​ക്കു​ക, ചാ​ഞ്ചാ​ടു​ക തു​ട​ങ്ങി​യ വി​ചി​ത്ര​മാ​യ പ്ര​വ​ര്‍​ത്തി​ക​ള്‍ ഇ​വ​രി​ല്‍ ക​ണ്ടു​വ​രു​ന്നു. ഓ​ട്ടി​സ​ത്തി​ന് വേ​ണ്ടി​യു​ള്ള തെ​റാ​പ്പി വ​ള​രെ വൈ​വി​ധ്യ​മാ​ര്‍​ന്ന മേ​ഖ​ല​യാ​ണ്.

ഓ​ട്ടി​സം കു​ട്ടി​ക​ള്‍​ക്ക് മാ​റ്റി എ​ടു​ക്കേ​ണ്ട സ്വ​ഭാ​വ​രീ​തി​ക​ള്‍ ക​ണ്ടെ​ത്താ​നും ഇ​വ​രി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട ക​ഴി​വു​ക​ള്‍ പ​ഠി​പ്പി​ച്ചെ​ടു​ക്കാ​നും മാ​താ​പി​താ​ക്ക​ളു​ടേ​യും തെ​റാ​പ്പി​സ്റ്റു​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും (Special Educators) സ​ഹ​ക​ര​ണം കൂ​ടി​യേ തീ​രു.

നേ​ര​ത്തേ​യു​ള്ള പ​രി​ശീ​ല​നം, പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സം, ബി​ഹേ​വി​യ​ര്‍ തെ​റാ​പ്പി​ക​ള്‍, കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ എ​ന്നി​വ​യു​ടെ​യെ​ല്ലാം കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം വ​ഴി ന​മു​ക്ക് ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളു​ടെ ഭാ​ഷ​യും പെ​രു​മാ​റ്റ​രീ​തി​ക​ളും മാ​റ്റം വ​രു​ത്താ​ന്‍ സ​ഹാ​യി​ക്കും.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലൂ​ടെ ഓ​ട്ടി​സം കു​ട്ടി​ക​ളെ സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​ന്‍ സ​ഹാ​യി​ക്കാം.

Reshmi Mohan A.
Child Development Therapist
SUT Hospital, Pattom

Latest News

Corehub Up