Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delay In Electing

Alappuzha

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച ഭ​ര​ണം ല​ഭി​ച്ചി​ട്ടും അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം

അ​മ്പ​ല​പ്പു​ഴ: ഭ​ര​ണം ല​ഭി​ച്ചി​ട്ടും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക്, പു​റ​ക്കാ​ട്, പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡിഎ​ഫി​ന് ഭ​ര​ണം ല​ഭി​ച്ച​ത്.

പു​തി​യ അ​ധ്യ​ക്ഷ​രെ രാ​വി​ലെ 10.30ന് ​തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​പ്പോ​ഴും രാ​വി​ലെ 9.30 വ​രെ പ്ര​ശ്ന പ​രി​ഹാ​ര​മാ​യി​ല്ല. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്കി​ൽ മ​നീ​ഷി​നെ പ്ര​സി​ഡ​ന്‍റാക്കാ​ൻ പാ​ർ​ല​മെന്‍ററി പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, അ​റ​വു​കാ​ട് ഡി​വി​ഷ​നി​ൽനി​ന്നു വി​ജ​യി​ച്ച വി​ഷ്ണു പ്ര​സാ​ദി​നെ പ്ര​സി​ഡ​ന്‍റാക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ൻ​എ​സ്എ​സ് ച​ങ്ങ​നാ​ശേ​രി നേ​തൃ​ത്വം വ​രെ ഇ​ട​പെ​ട്ട​തോ​ടെ ച​ർ​ച്ച വ​ഴി​മു​ട്ടി. പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി​യി​ൽ ആ​രു​ടെ​യും പി​ന്തു​ണ​യി​ല്ലെ​ങ്കി​ലും വി​ഷ്ണു​പ്ര​സാ​ദി​നെ പ്ര​സി​ഡ​ന്‍റാക്ക​ണ​മെ​ന്ന് ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. ഒ​ടു​വി​ൽ മ​നീ​ഷി​നെ പി​ന്താ​ങ്ങു​ന്ന നാ​ലം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽനി​ന്നു വി​ട്ടുനി​ൽ​ക്കു​മെ​ന്ന​റി​യ​ച്ച​തോ​ടെ​യാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ മ​നീ​ഷി​നെ പ്ര​സി​ഡന്‍റാക്കി​യ​ത്.​

പു​റ​ക്കാ​ടും സ​മാ​ന അ​വ​സ്ഥ​യാ​യി​രു​ന്നു. അ​വ​സാ​ന നി​മി​ഷ​മാ​ണ് ഇ​വി​ടെ​യും തീ​രു​മാ​ന​മാ​യ​ത്. പ്ര​സി​ഡ​ന്‍റ് പ​ദ​വി ആ​ദ്യ ര​ണ്ട​രവ​ർ​ഷം റ​ഹ്മ​ത്ത് ഹാ​മി​ദി​നും അ​ടു​ത്ത ര​ണ്ട​രവ​ർ​ഷം സി​ന്ധു ബേ​ബി​ക്കും ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

ഇ​വി​ടെ പാ​ർ​ല​മെന്‍ററി പാ​ർ​ട്ടി പി​ന്തു​ണ സി​ന്ധു ബേ​ബി​ക്കാ​യി​രു​ന്നു. എ​ങ്കി​ലും ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി പി​ന്തു​ണ​യി​ല്ലാ​തി​രു​ന്നി​ട്ടും റ​ഹ്മ​ത്ത് ഹാ​മി​ദി​നെ പ്ര​സി​ഡ​ന്‍റാക്കി​യ​ത്. മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ക്കാ​തെ​യാ​ണ് പു​ന്ന​പ്ര തെ​ക്കി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് മു​സ്ലിം ലീ​ഗ് ആ​രോ​പി​ച്ചു.

ഇ​വി​ടെ കോ​ൺ​ഗ്ര​സി​ലെ റാ​ണി ഹ​രി​ദാ​സാ​ണ് പ്ര​സി​ഡന്‍റ്. വൈ​സ് പ്ര​സി​ഡ​ന്‍റായി കോ​ൺ​ഗ്ര​സി​ലെ കെ.​എ​ഫ്. തോ​ബി​യാ​സി​നെ തീ​രു​മാ​നി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ​ക്കു വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടം​ഗ​ങ്ങ​ളു​ള്ള മു​സ്‌ലിം ലീ​ഗും രം​ഗ​ത്തെ​ത്തി.

ഇ​തോ​ടെ രാ​വി​ലെ ന​ട​ന്ന പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽനി​ന്നു മു​സ്ലീം ലീ​ഗ് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു. പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ ചേ​രി​തി​രി​ഞ്ഞ് മു​സ്ലീം ലീ​ഗും കോ​ൺ​ഗ്ര​സും മു​ദ്രാ​വാ​ക്യം വി​ളി​യാ​യി​രു​ന്നു. അ​ടു​ത്ത ര​ണ്ട​ര വ​ർ​ഷം വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​ന​വും ര​ണ്ട് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ പ​ദ​വി​യും ന​ൽ​കാ​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ഉ​റ​പ്പി​ലാ​ണ് മു​സ്ലീം ലീ​ഗ് അം​ഗ​ങ്ങ​ൾ വൈ​സ് പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​രി​ഹ​രി​ക്കേ​ണ്ട പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​ന നി​മി​ഷ​വും പ​രി​ഹ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ നേ​തൃ​ത്വ​ത്തി​ന് കഴി​ഞ്ഞി​ല്ല.​

ഭാ​ഗ്യം തു​ണ​ച്ചു; ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം യു​ഡി​എ​ഫി​ന്


ചെ​ങ്ങ​ന്നൂ​ർ: ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യു​ഡി​എ​ഫി​ലെ ശ്രീ​കു​മാ​രി മ​ധു പ്ര​സി​ഡന്‍റാ​യും എ​ൽ​ഡി​എ​ഫി​ലെ ഷീ​ദ് മു​ഹ​മ്മ​ദ് വൈ​സ് പ്ര​സി​ഡന്‍റായും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​രു സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വോ​ട്ടു​ക​ൾ തു​ല്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തീ​രു​മാ​നി​ച്ച​ത്.

രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രു​ന്നു.
ശ്രീ​കു​മാ​രി മ​ധു (യു​ഡി​എ​ഫ്), ജി​ഷ്ണ (എ​ൽ​ഡി​എ​ഫ്), ഉ​ഷ സ​തീ​ഷ് (എ​ൻ​ഡി​എ) എ​ന്നി​വ​രാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ൾ.

ആ​ദ്യ റൗ​ണ്ടി​ൽ ശ്രീ​കു​മാ​രി മ​ധു​വി​നും ജി​ഷ്ണ​യ്ക്കും ആ​റ് വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ചു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഉ​ഷ സ​തീ​ഷി​ന് നാ​ലു വോ​ട്ടു​ക​ളാ​ണു ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന ര​ണ്ടാം റൗ​ണ്ടി​ലും യു​ഡി​എ​ഫ്- എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ആ​റു വോ​ട്ടു​ക​ൾ വീ​തം നേ​ടി ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നു. ഇ​തോ​ടെ വി​ജ​യി​യെ ക​ണ്ടെ​ത്താ​ൻ മൂ​ന്നാം റൗ​ണ്ടി​ൽ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ൽ എ​ട്ടാം വാ​ർ​ഡ് അം​ഗം ശ്രീ​കു​മാ​രി മ​ധു​വി​നെ ഭാ​ഗ്യം തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് ശേ​ഷം 2.30ന് ​ന​ട​ന്ന വൈ​സ് പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​മാ​ന​മാ​യ നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.
അ​ബ്ദു​ൽ ജ​ബ്ബാ​ർ (യു​ഡി​എ​ഫ്), ഷീ​ദ് മു​ഹ​മ്മ​ദ് (എ​ൽ​ഡി​എ​ഫ്), കെ.​ടി. കൃ​ഷ്ണ​ൻ​കു​ട്ടി (എ​ൻ​ഡി​എ). എ​ന്നി​വ​രാ​യി​രു​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ൾ.

ആ​ദ്യ റൗ​ണ്ടി​ൽ അ​ബ്ദു​ൽ ജ​ബ്ബാ​റി​നും ഷീ​ദ് മു​ഹ​മ്മ​ദി​നും ആ​റു വോ​ട്ടു​ക​ൾ വീ​ത​വും കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് നാ​ലു വോ​ട്ടും ല​ഭി​ച്ചു. ര​ണ്ടാം റൗ​ണ്ടി​ലും വോ​ട്ടു​ക​ൾ തു​ല്യ​മാ​യി തു​ട​ർ​ന്ന​തോ​ടെ മൂ​ന്നാം റൗ​ണ്ടി​ൽ ന​റു​ക്കെ​ടു​പ്പി​ലേ​ക്കു നീ​ങ്ങി. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു ന​ട​ന്ന ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ൽ 13-ാം വാ​ർ​ഡ് അം​ഗം ഷീ​ദ് മു​ഹ​മ്മ​ദ് വി​ജ​യി​യാ​യി.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നം യു​ഡി​എ​ഫി​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം എ​ൽ​ഡി​എ​ഫി​നും ല​ഭി​ച്ച​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഭ​ര​ണ​രം​ഗ​ത്തെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ എ​പ്ര​കാ​ര​മാ​കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ.

Latest News

Corehub Up