Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delivery Disrupted

Kollam

ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ൽ വാ​തി​ൽ​പ്പ​ടി​ റേ​ഷ​ൻ മു​ട​ങ്ങി

കൊ​ല്ലം: ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ൽ ഈ​മാ​സ​ത്തെ വാ​തി​ൽ​പ്പ​ടി വി​ത​ര​ണം ആ​രം​ഭി​ക്കാ​തെ ക​രാ​റു​കാ​ർ. കൊ​ല്ലം, പു​ന​ലൂ​ർ, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​ണ് വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര, കു​ന്ന​ത്തൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വി​ത​ര​ണം ആ​രം​ഭി​ച്ചു. പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ കാ​ര​ണം വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല

സ​പ്ലൈ​കോ ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്ന് റേ​ഷ​ൻ​ക​ട​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യം എ​ത്തി​ക്കു​ന്ന വാ​തി​ൽ​പ്പ​ടി വി​ത​ര​ണം സാ​ധാ​ര​ണ എ​ല്ലാ​മാ​സ​വും മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ ഒ​രു​മാ​സ​ത്തെ​യെ​ങ്കി​ലും കു​ടി​ശി​ക തു​ക കി​ട്ടി​യാ​ലെ വി​ത​ര​ണം ആ​രം​ഭി​ക്കൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലെ​യും ക​രാ​റു​കാ​ർ.

ക​ഴി​ഞ്ഞ​മാ​സ​ത്തെ നീ​ക്കി​യി​രു​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് റേ​ഷ​ൻ​ക​ട​ക​ളി​ൽ നി​ല​വി​ൽ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. വാ​തി​ൽ​പ്പ​ടി വി​ത​ര​ണം കൂ​ടു​ത​ൽ വൈ​കി​യാ​ൽ റേ​ഷ​ൻ​ക​ട​ക​ളി​ലെ സ്റ്റോ​ക്ക് ഒ​ഴി​ഞ്ഞ് ജ​ന​ങ്ങ​ൾ നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി വ​രും.

ക​രാ​ർ തു​ക കു​ടി​ശി​ക​യാ​യി​ട്ട് ആ​റു​മാ​സം. ആ​റ് മാ​സ​ത്തെ കു​ടി​ശി​ക​യ്ക്ക് പു​റ​മേ അ​തി​ന് മു​മ്പു​ള്ള ഒ​രു​വ​ർ​ഷ​ത്തെ തു​ക​യു​ടെ പ​ത്ത് ശ​ത​മാ​ന​വും ക​രാ​റു​കാ​ർ​ക്ക് ല​ഭി​ക്കാ​നു​ണ്ട്. വാ​തി​ൽ​പ്പ​ടി വി​ത​ര​ണം വൈ​കു​ന്ന​ത് എ​ഫ്സി​ഐ​യി​ൽ​നി​ന്ന് ഭ​ക്ഷ്യ​ധാ​ന്യം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ ബാ​ധി​ക്കും. സ​പ്ലൈ​കോ ഗോ​ഡൗ​ണു​ക​ളി​ൽ സ്‌റ്റോക്ക് ഒ​ഴി​ഞ്ഞാ​ലെ എ​ഫ്സിഐ​യി​ൽ നി​ന്ന് ഈ​മാ​സ​ത്തെ വി​ഹി​തം ഏ​റ്റെ​ടു​ത്ത് സം​ഭ​രി​ക്കാ​നാ​കൂ.

മ​ണ്ഡ​ല​കാ​ലം, ക്രി​സ്മ​സ് തു​ട​ങ്ങി​യ​വ പ്ര​മാ​ണി​ച്ച് ഈ​മാ​സം എ​ഫ്സി​ഐ​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ച്ച​രി ല​ഭി​ക്കും. ജി​ല്ല​യ്ക്കു​ള്ള ഭ​ക്ഷ്യ​വി​ഹി​ത​ത്തി​ൽ എ​ഴു​പ​ത് ശ​ത​മാ​ന​ത്തോ​ളം പ​ച്ച​രി ല​ഭി​ക്കും. ക​ഴി​ഞ്ഞ​മാ​സം 40 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പ​ച്ച​രി.

എ​എ​വൈ വി​ഭാ​ഗ​ത്തി​നു​ള്ള പ​ച്ച​രി ഈ​മാ​സം നാ​ലി​ൽ​നി​ന്ന് ഏ​ഴ് കി​ലോ​യാ​യും മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ന് ര​ണ്ട് കി​ലോ​യാ​യും കൊ​ല്ലം താ​ലൂ​ക്കി​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ന് ഈ​മാ​സം പ​ച്ച​രി കൊ​ല്ലം താ​ലൂ​ക്കി​ൽ ല​ഭി​ക്കി​ല്ല. മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ​ക്ക് ആ​ളൊ​ന്നി​ന് ഒ​രു കി​ലോ പ​ച്ച​രി വീ​തം ല​ഭി​ക്കും.

Latest News

Corehub Up