Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demanding

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം തു​ട​രും: എം.​എ. ബേ​ബി

ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​ന്ത്യാ സ​ഖ്യം കൂ​ടി ആ​ലോ​ച​ന ന​ട​ത്തു​മെ​ന്നും ബേ​ബി പ​റ​ഞ്ഞു.

ഗ്യാ​നേ​ഷി​നെ സം​ര​ക്ഷി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​ന് എ​തി​രെ സ​മ​രം തു​ട​രു​മെ​ന്നും തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നെ കാ​ണു​മെ​ന്നും ബേ​ബി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​ത് മോ​ദി​യും അ​മി​ത് ഷാ​യു​മാ​ണ്. ഡ​ല്‍​ഹി അ​ട​ച്ചു​പൂ​ട്ടാ​ന്‍ പാ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​ട്ടും അ​ത് പോ​ലും ഇ​വ​ര്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ബേ​ബി കു​റ്റ​പ്പെ​ടു​ത്തി. ജ​നാ​ധി​പ​ത്യ​ത്തെ മാ​നി​ക്കാ​ത്ത സ​ര്‍​ക്കാ​രാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത്.

പൊ​ലി​സു​കാ​രെ​യും അ​ര്‍​ധ​സൈ​നി​ക​രെ​യും ആ​ര്‍​എ​സ്എ​സു​കാ​രെ പോ​ലെ ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണ് രാ​ജ്യ​ത്തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

Latest News

Corehub Up