Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demonstrated

മുന്നൂറാൻ; ഇ​ന്ത്യ​ൻ കു​രു​മു​ള​ക് കൂ​ടു​ത​ൽ മി​ക​വ് പ്ര​ദ​ർ​ശി​പ്പി​ച്ചു

 ഇ​ന്ത്യ​ൻ കു​രു​മു​ള​ക് കൂ​ടു​ത​ൽ മി​ക​വ് പ്ര​ദ​ർ​ശി​പ്പി​ച്ചു. ഉ​ത്സ​വ​കാ​ല റാ​ലി അ​വ​സാ​ന റൗ​ണ്ടി​ൽ. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ കു​രു​മു​ള​കി​ൽ ന്യൂ ​ഇ​യ​ർ ബ​യിം​ഗ് ആ​രം​ഭി​ച്ചു. ദീ​പാ​വ​ലി പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റ​തോ​ടെ വ​ൻ​കി​ട മി​ല്ലു​കാ​ർ വെ​ളി​ച്ചെ​ണ്ണ വി​റ്റു​മാ​റാ​ൻ ന​ട​ത്തി​യ തി​ടു​ക്കം കൊ​പ്ര​യെ​യും ബാ​ധി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് ഏ​ല​ത്തി​ന് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ. ശ​രാ​ശ​രി ഇ​ന​ങ്ങ​ളി​ൽ നേ​രി​യ ചാ​ഞ്ചാ​ട്ടം. ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ൽ നി​ക്ഷേ​പ​ക​ർ റ​ബ​റി​ൽ ലാ​ഭ​മെ​ടു​പ്പി​ന് ഉ​ത്സാ​ഹി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് 300 രൂ​പ വ​രെ ഉ​യ​ർ​ന്ന് ഷീ​റ്റി​ന്‍റെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു.

കു​രു​മു​ള​ക് ദീ​പാ​വ​ലി ഡി​മാ​ൻ​ഡി​ൽ മു​ന്നേ​റി. ഉ​ത്സ​വ​കാ​ല സം​ഭ​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ഉ​ത്സ​വ ഡി​മാ​ൻ​ഡ് വാ​ര​മ​ധ്യ​ത്തോ​ടെ മ​ങ്ങി​ത്തു​ട​ങ്ങാം. സം​ഭ​രി​ച്ച ച​ര​ക്ക് പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ​ല​രും. ക്വി​ന്‍റ​ലി​ന് 1000 രൂ​പ വ​ർ​ധി​ച്ച് 74,000 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ് 76,000 രൂ​പ​യി​ലു​മാ​ണ്.

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ കു​രു​മു​ള​ക് ട​ണ്ണി​ന് 8000 ഡോ​ള​റി​ലാ​ണ്. ബ്ര​സീ​ൽ 6000 ഡോ​ള​റി​നും വി​യ​റ്റ്നാം 6200 ഡോ​ള​റി​നും ഇ​ന്ത്യോ​നേ​ഷ്യ 6850 ഡോ​ള​റി​നും ശ്രീ​ല​ങ്ക 7200 ഡോ​ള​റി​ലും മ​ലേ​ഷ്യ 9100 ഡോ​ള​റി​നും ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കി. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ന്യൂ ​ഇ​യ​ർ ബ​യിം​ഗ് ആ​രം​ഭി​ച്ചു. വി​യ​റ്റ്നാം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​വ​ർ ഇ​ട​പാ​ടു​ക​ൾ​ക്ക് ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ലും നി​ര​ക്ക് താ​ഴ്ത്തി വി​ദേ​ശ വ്യാ​പാ​ര​ങ്ങ​ൾ​ക്ക് ക​യ​റ്റു​മ​തി​ക്കാ​ർ ഉ​ത്സാ​ഹി​ച്ചി​ല്ല. അ​വി​ടെ​യും ച​ര​ക്ക് രൂക്ഷമാ​ണ്. ഫെ​ബ്രു​വ​രി ഷി​പ്മെ​ന്‍റി​ന് സെ​ല്ല​ർ​മാ​രു​ണ്ടെ​ങ്കി​ലും ന​വം​ബ​ർ മ​ധ്യ​ത്തി​ന് മു​ന്പു​ള്ള ഷി​പ്പ്മെ​ന്‍റി​ന് ക​യ​റ്റു​മ​തി​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു.

ഇ​തി​നി​ട​യി​ൽ വി​യ​റ്റ്നാ​മി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ആ​ദ്യ ഒ​ന്പ​ത് മാ​സ​ങ്ങ​ളി​ൽ 23 ശ​ത​മാ​നം കു​റ​ഞ്ഞു. ഈ ​കാ​ല​യ​ള​വി​ൽ വ​ര​വ് 8414 ട​ണ്ണി​ൽ ഒ​തു​ങ്ങി. അ​വി​ടു​ത്തെ ച​ര​ക്കുക്ഷാ​മം ഒ​രു​പ​രി​ധി​വ​രെ വ​ര​വ് ചു​രു​ങ്ങാ​ൻ ഇ​ട​യാ​ക്കു​ന്നു. എ​ത്തി​യ ച​ര​ക്കി​ൽ ഏ​റി​യ പ​ങ്കും ഒ​ലി​യോ​റെ​സി​ൻ വ്യ​വ​സാ​യി​ക​ൾ​ക്കാ​ണ്.

ജ​നു​വ​രി മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 15 വ​രെ അ​മേ​രി​ക്ക വി​യ​റ്റ്നാ​മി​ൽ​നി​ന്ന് 59,677 ട​ണ്‍ കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ന​ട​ത്തി. ചൈ​ന​യാ​ക​ട്ടെ ആ​ദ്യ ഒ​ന്പ​ത് മാ​സ​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ച​ത് 24,900 ട​ണ്ണാ​ണ്. തൊ​ട്ടു​ മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഇ​റ​ക്കു​മ​തി 62 ശ​ത​മാ​നം ഉ​യ​ർ​ന്നു. ഇ​തോ​ടെ വി​യ​റ്റ്നാ​മീ​സ് കു​രു​മു​ള​കി​ന്‍റെ ര​ണ്ടാ​മ​ത്തെ വ​ലി​യ വി​പ​ണി​യാ​യി ചൈ​ന മാ​റി.

താ​യ്‌​ലാ​ൻ​ഡി​ലേ​ക്കു​ള്ള വി​യ​റ്റ്നാം ക​യ​റ്റു​മ​തി ഇ​തേ കാ​ല​യ​ള​വി​ൽ 60 ശ​ത​മാ​നം വ​ർ​ധി​ച്ചു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഏ​ക​ദേ​ശം 45,000 ട​ണ്‍ ച​ര​ക്ക് വി​യ​റ്റ്നാം ഷി​പ്മെ​ന്‍റ് ന​ട​ത്തി. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും അ​റ​ബ് രാ​ജ്യ​ങ്ങ​ളും വി​യ​റ്റ്നാം കു​രു​മു​ള​കി​ൽ താ​ത്പ​ര്യം കാ​ണി​ച്ചു. ക​ർ​ഷ​ക​ർ വ​ൻ ക​യ​റ്റു​മ​തി​ക​ൾ ആ​ഘോ​ഷ​മാ​ക്കി​യ​തി​നി​ട​യി​ൽ അ​വ​രു​ടെ പ​ത്താ​യ​ങ്ങ​ൾ ഏ​താ​ണ്ട് ശൂന്യ​മാ​യി.

2000ത്തി​നു​ശേ​ഷം ആ​ഗോ​ള വി​പ​ണി​യി​ൽ മ​ല​ബാ​ർ മു​ള​കി​ന് ഇ​തു​വ​രെ തി​ള​ങ്ങാ​നാ​യി​ല്ല. അ​മേ​രി​ക്ക​യും യു​എ​സ്എ​സ്ആ​റും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​ൻ കു​രു​മു​ള​ക് വ​ര​വി​നാ​യി തു​റ​മു​ഖ​ങ്ങ​ളി​ൽ ക​ണ്ണും​ന​ട്ട് കാ​ത്തി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. പ​ഴ​യ ത​ല​മു​റ​യി​ലെ ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് അ​ന്ന് എ​ന്നും കൊ​യ്ത്തു​കാ​ല​മാ​യി​രു​ന്നു. അ​തി​വി​ശാ​ല​മാ​യ ആ​ഭ്യ​ന്ത​ര വി​പ​ണി​യാ​ണ് ഇ​ന്ന് ഇ​ന്ത്യ​യു​ടെ ക​രു​ത്ത്. കാ​ർ​ഷി​ക മേ​ഖ​ല കൃ​ഷി വി​ക​സി​പ്പി​ച്ചാ​ൽ കു​രു​മു​ള​കി​ൽനി​ന്ന് ന​മു​ക്ക് വീ​ണ്ടും പൊ​ന്ന് വാ​രാ​നാ​കും.

നാ​ളി​കേ​ര​ത്തി​നു കാ​ലി​ട​റി

ദ​ക്ഷി​ണേ​ന്ത്യ​ൻ വി​പ​ണി​ക​ളി​ൽ നാ​ളി​കേ​രോ​ത്പന്ന​ങ്ങ​ൾ​ക്ക് കാ​ലി​ട​റി. ദീ​പാ​വ​ലി​ക്ക് വെ​ളി​ച്ചെ​ണ്ണ​യ്ക്ക് വ​ൻ ഓ​ർ​ഡ​റു​ക​ളെ​ത്തു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു വ​ൻ​കി​ട മി​ല്ലു​കാ​ർ. എ​ന്നാ​ൽ ഉ​ത്സ​വ​ദി​നം പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​യി​ട്ടും ഉ​ത്ത​രേ​ന്ത്യ​ൻ അ​ന്വേ​ഷ​ണ​ങ്ങ​ൾ മ​ങ്ങി​യ​ത് സ്റ്റോ​ക്കി​സ്റ്റു​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. അ​വ​ശേ​ഷി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ വി​റ്റ​ഴി​ക്കാ​നു​ള്ള നീ​ക്കം വി​ല​യെ ബാ​ധി​ച്ചു. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും എ​ണ്ണ, കൊ​പ്ര വി​ല​ക​ൾ കു​റ​ഞ്ഞു. സാ​ധാ​ര​ണ ദീ​പാ​വ​ലി വേ​ള​യി​ലാ​ണ് വെ​ളി​ച്ചെ​ണ്ണ വി​പ​ണി ചൂ​ടു​പി​ടി​ക്കു​ക. വാ​രാ​ന്ത്യ​ത്തി​ൽ എ​ണ്ണ 25,200 രൂ​പ​യി​ലും കൊ​പ്ര 15,800 രൂ​പ​യി​ലു​മാ​ണ്.

ഏ​ല​ക്ക വ​ര​വ് ഉ​യ​ർ​ന്നു

ഏ​ല​ക്ക ലേ​ല​ത്തി​ൽ പു​തി​യ ച​ര​ക്കുവ​ര​വ് ഉ​യ​ർ​ന്നു. ഉ​ത്സ​വ സീ​സ​ണാ​യ​തി​നാ​ൽ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്നും ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും അ​ന്വേ​ഷ​ണ​ങ്ങ​ളു​ണ്ട്. അ​നു​കൂ​ല കാ​ലാ​വ​സ്ഥ വി​ള​വ് ഉ​യ​ർ​ത്തി. ഇ​തി​നി​ട​യി​ൽ ന​വ​രാ​ത്രി വേ​ള​യി​ൽ രം​ഗം​വി​ട്ട അ​യ​ൽസം​സ്ഥാ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചെ​ത്തി​യ​ത് വി​ള​വെ​ടു​പ്പി​ന് ആ​വേ​ശ​മാ​യി. ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 3002 രൂ​പ​യി​ലും മി​ക​ച്ച ഇ​ന​ങ്ങ​ൾ 3612 രൂ​പ​യി​ലു​മാ​ണ്.

കൊ​ക്കോയി​ൽ ചാ​ഞ്ചാ​ട്ടം

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ കൊ​ക്കോ വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം. ബ്ര​സീ​ലി​യ​ൻ നാ​ണ​യ​മാ​യ റി​യാ​ലി​ന്‍റെ മൂ​ല്യം ഇ​ടി​ഞ്ഞ​ത് അ​വി​ടെ​നി​ന്നു​ള്ള കൊ​ക്കോ ക​യ​റ്റു​മ​തി ഉ​യ​ർ​ത്തു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​ത​ര ഉ​ത്പാ​ദ​ന രാ​ജ്യ​ങ്ങ​ൾ. ഈ ​വാ​രം ബ്ര​സീ​ലി​യ​ൻ റി​യാ​ലി​ന്‍റെ മൂ​ല്യം 8.6 ശ​ത​മാ​നം ഇ​ടി​ഞ്ഞു. 1999ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ക​ന​ത്ത മൂ​ല്യ ത​ക​ർ​ച്ച​യെ​യാ​ണ് ക​ഴി​ഞ്ഞ വാ​രം അ​ഭി​മു​ഖീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളെ​യും ഇ​ക്വ​ഡോ​റി​നെ​യും അ​പേ​ക്ഷി​ച്ച് കൊ​ക്കോ ഉ​ത്പാ​ദ​ന​ത്തി​ൽ ബ്ര​സീ​ൽ ഏ​റെ പി​ന്നി​ലാ​ണ്. ന്യൂ​യോ​ർ​ക്കി​ൽ പി​ന്നി​ട്ട വാ​രം കൊ​ക്കോ ട​ണ്ണി​ന് 139 ഡോ​ള​ർ ഇ​ടി​ഞ്ഞ് 5454 ആ​യി. സം​സ്ഥാ​ന​ത്തെ വി​പ​ണി​ക​ളി​ൽ പ​ച്ച​ക്കൊ​ക്കോ കി​ലോ​യ്ക്ക് 150 മു​ത​ൽ 185 രൂ​പ വ​രെ നി​ര​ക്കി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു. സെ​മി​ഡ്രൈ​ഡ് ച​ര​ക്ക് 450 രൂ​പ​യ്ക്ക് വ​രെ വി​ൽ​പ​ന ന​ട​ത്താ​നാ​യെ​ന്ന് ഉ​ത്പാ​ദ​നമേ​ഖ​ല​യി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

റബർ മുന്നോട്ട്

സം​സ്ഥാ​ന​ത്തെ റ​ബ​ർ ക​ർ​ഷ​ക​ർ ഷീ​റ്റ് വി​ല 300 രൂ​പ​യി​ലേ​ക്ക് ഉ​യ​രു​ന്ന ശു​ഭ​മു​ഹൂ​ർ​ത്തം ഉ​റ്റു​നോ​ക്കു​ന്നു​വെ​ന്ന് ക​ഴി​ഞ്ഞ വാ​രം സൂ​ചി​പ്പി​ച്ച​ത് ശ​രി​വച്ച് ഉ​ത്പ​ന്നം വി​ല ക​യ​റി. എ​ന്നാ​ൽ, മാ​സ​മ​ധ്യം ഇ​തേ കോ​ള​ത്തി​ൽ സൂ​ചി​പ്പി​ച്ച 325 രൂ​പ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ ട​യ​ർ ലോ​ബി സൃ​ഷ്ടി​ച്ച കാ​ണാ​ച്ച​ര​ടു​ക​ൾ മു​റി​ച്ചു​മാ​റ്റേ​ണ്ട​താ​യി വ​രും. എ​ന്താ​യാ​ലും സ്വ​പ്ന​തു​ല്യ​മാ​യ ത​ല​ത്തി​ലേ​ക്ക് റ​ബ​ർ ചു​വ​ടു​വച്ച​ത് ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ള​ക്കം പ​ക​രാം. വാ​രാ​ന്ത്യ​ത്തി​ൽ നാ​ലാം ഗ്രേ​ഡ് കി​ലോ 297-299 രൂ​പ​യി​ലാ​ണ്.

ബാ​ങ്കോ​ക്കി​ലേ​ക്ക് തി​രി​ഞ്ഞാ​ൽ റ​ബ​ർ കി​ലോ 268 രൂ​പ​യി​ലാ​ണ്. ജൂ​ണി​ൽ 306 രൂ​പ വ​രെ ഉ​യ​ർ​ന്നെ​ങ്കി​ലും വ്യാ​വ​സാ​യി​ക ഡി​മാ​ൻ​ഡ് മ​ങ്ങി​യ​ത് ത​ള​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കി. ജ​നു​വ​രി-​ഓ​ഗ​സ്റ്റി​ൽ താ​യ്‌​ലാ​ൻ​ഡി​ൽ​നി​ന്ന് ചൈ​ന​യി​ലേ​ക്കു​ള്ള സ്വാ​ഭാ​വി​ക റ​ബ​ർ ക​യ​റ്റു​മ​തി 26 ശ​ത​മാ​നം കു​റ​ഞ്ഞ​ത് വി​ല​യി​ലും പ്ര​തി​ഫ​ലി​ച്ചു. താ​യ്‌​ലൻ​ഡി​ൽ ന​വം​ബ​ർ-​ജ​നു​വ​രി ഉ​ത്പാ​ദ​നം ഉ​യ​രു​മെ​ന്ന വി​ല​യി​രു​ത്ത​ലും ഇ​തേ കാ​ല​യ​ള​വി​ൽ ചൈ​ന​യി​ലും ടാ​പ്പിം​ഗി​ന് അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യെ​ന്ന​തും വ​രും ദി​ന​ങ്ങ​ളി​ൽ വി​പ​ണി​യെ ബാ​ധി​ക്കാം.

ഒ​സാ​ക്ക​യി​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​രെ സം​ബ​ന്ധി​ച്ച് ഒ​ക്‌​ടോ​ബ​ർ വ​ൻ നേ​ട്ടം സ​മ്മാ​നി​ച്ചു. മാ​സാ​രം​ഭ​ത്തി​ലെ 450 യെ​ന്നി​ൽ​നി​ന്ന് കി​ലോ 468 യെ​ന്നി​ലെ നി​ർ​ണാ​യ​ക പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും അ​ന്ന് സൂ​ചി​പ്പി​ച്ച 470 യെ​ന്നി​ലെ ത​ട​സം ത​ക​ർ​ക്കാ​നാ​വാ​ഞ്ഞ​ത് നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ച്ചു. ഇ​തു​മൂ​ലം മാ​സ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ അ​വ​ർ ലാ​ഭ​മെ​ടു​പ്പി​ന് മു​ൻ​തൂ​ക്കം ന​ൽ​കി ബാ​ധ്യ​ത​ക​ൾ കു​റ​ച്ച​തോ​ടെ വെ​ള്ളി​യാ​ഴ്ച 439 വ​രെ താ​ഴ്ന്ന​ശേ​ഷം 441 യെ​ന്നി​ലാ​ണ്.

അ​തു​കൊ​ണ്ടുത​ന്നെ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ൾ​ക്കു​ശേ​ഷം അ​ൽ​പം കി​ത​പ്പോ​ടെ​യാ​കും ന​വം​ബ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക. 436 യെ​ന്നി​ലെ താ​ങ്ങി​ൽ കാ​ലി​ട​റി​യാ​ൽ 420 യെ​ന്നി​ലേ​ക്ക് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താം. ഈ ​അ​വ​സ​ര​ത്തി​ൽ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ പി​ടി​മു​റു​ക്കി​യാ​ൽ 404ലേ​യ്ക്കും വി​പ​ണി മു​ഖം തി​രി​ക്കാം. മു​ന്നേ​റാ​ൻ ശ്ര​മി​ച്ചാ​ൽ 455-460 യെ​ന്നി​ൽ പ്ര​തി​രോ​ധ​മു​ണ്ട്.

Latest News

Corehub Up