Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Denied Concessions

Kottayam

ഓ​ണാ​ഘോ​ഷം ക​ഴി​ഞ്ഞ് ബസിൽ സഞ്ചരിച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​സ​ഷ​ന്‍ നി​ഷേ​ധി​ച്ചു

ച​ങ്ങ​നാ​ശേ​രി: സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷം ക​ഴി​ഞ്ഞ് ഓ​ണ​വ​സ്ത്രം ധ​രി​ച്ച് ബ​സി​ല്‍ ക​യ​റി​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​സ​ഷ​ന്‍ നി​ഷേ​ധി​ച്ചു. ര​ണ്ടു​ രൂ​പ കൊ​ടു​ത്ത് യാ​ത്ര ചെ​യ്യേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ക​ണ്ട​ക്ട​ര്‍ ഫു​ള്‍ ടി​ക്ക​റ്റ് ചാ​ര്‍​ജാ​യ ഇ​രു​പ​ത് രൂ​പ വാ​ങ്ങി.

ച​ങ്ങ​നാ​ശേ​രി-​കോ​ട്ട​യം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ത​ണ്ട​പ്ര ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ഇ​രു​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ള​ര്‍​ഡ്ര​സ് ധ​രി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് സ്‌​കൂ​ള​ധി​കൃ​ത​രു​ടെ അ​റി​യി​പ്പു പ്ര​കാ​ര​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ണ​വ​സ്ത്ര​ങ്ങ​ളി​ഞ്ഞ് സ്‌​കൂ​ളി​ല്‍ പോ​യ​ത്. ബ​സി​ല്‍ ക​യ​റി​യ​പ്പോ​ള്‍ പി​ന്നി​ല്‍​നി​ന്ന ക​ണ്ട​ക്ട​ര്‍ പ​റ​ഞ്ഞു ഇ​ന്ന് എ​സ്ടി ഇ​ല്ല. പ​രീ​ക്ഷ ക​ഴി​ഞ്ഞു. ഫു​ള്‍ ടി​ക്ക​റ്റു​വേ​ണം.
ഫാ​ത്തി​മ എ​ന്ന കു​ട്ടി ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ക​ണ്ട​ക്ട​ര്‍ ഫു​ള്‍​ടി​ക്ക​റ്റി​നാ​യി വാ​ശി പി​ടി​ച്ചു. ക​യ്യി​ല്‍ പ​ണ​മി​ല്ലാ​തി​രു​ന്ന ഫാ​ത്തി​മ അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന കു​ട്ടി​ക​ളോ​ടും മ​റ്റു​ള്ള​വ​രോ​ടും വാ​ങ്ങി ഇ​രു​പ​ത് രൂ​പ ക​ണ്ട​ക്ട​ര്‍​ക്ക് ന​ല്‍​കി.

ഈ ​കു​ട്ടി​യെ ഇ​റ​ങ്ങേ​ണ്ട നി​ശ്ചി​ത സ്‌​റ്റോ​പ്പി​ല്‍ ഇ​റ​ക്കാ​തെ മ​റ്റൊ​രു സ്റ്റോ​പ്പി​ലാ​ണ് ഇ​റ​ക്കി​വി​ട്ട​ത്. ക​ണ്ട​ക്ട​റി​ല്‍​നി​ന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ര​ഞ്ഞു​കൊ​ണ്ട് വീ​ടു​ക​ളി​ലെ​ത്തി മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് വി​വ​രം പു​റംലോ​ക​മ​റി​ഞ്ഞ​ത്. ഇ​തുസം​ബ​ന്ധി​ച്ച് മാ​താ​പി​താ​ക്ക​ള്‍ കോ​ട്ട​യം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ​യ്ക്ക് പ​രാ​തി ന​ല്‍​കി. ഇ​തു​സം​ബ​ന്ധി​ച്ചു ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up