മണര്‍കാട്: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ നാടുകടത്തി. മണര്‍കാട് കുഴിപ്പുരയിടം തടത്തിമാക്കില്പടി ഭാഗത്ത് മാമുണ്ടയില്‍ പ്രിന്‍സ് മാത്യുവിനെയാണ് ഒരു വര്‍ഷക്കാലത്തേക്ക് ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവേശിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.