Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Depot

കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഡ്രൈ​വ​ർ മ​രി​ച്ച​നി​ല​യി​ൽ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ണ്ട​റ കു​ഴി​യം സ്വ​ദേ​ശി ബാ​ബു​വി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി ഗ്യാ​രേ​ജി​ന് സ​മീ​പ​ത്തു​ള്ള ഷോ​പ്പി​ങ് കോം​പ്ല​ക്ലി​ലെ മു​ക​ൾ നി​ല​യി​ലെ ഓ​ഫീ​സ് വ​രാ​ന്ത​യി​ലാ​ണ് ബാ​ബു​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 2025 ഫെ​ബ്രു​വ​രി​യി​ൽ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യു​ടെ സ​മ​ര​ത്തി​ൽ ബാ​ബു പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ബു അ​ട​ക്കം നാ​ലു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഇ​ദ്ദേ​ഹം വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തോ​ളം ശ​മ്പ​ള​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​യി​രു​ന്നു.

ഭാ​ര്യ​യ്ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു ബാ​ബു​വെ​ന്നാ​ണ് വി​വ​രം. ഇ​താ​യി​രി​ക്കാം ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും പ​റ​യു​ന്നു.

(ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. Toll free helpline number: 1056, 0471-2552056)

Latest News

Corehub Up