Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Depot Managers

Pathanamthitta

എം​ആ​ര്‍​പി​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തു​ക ഈ​ടാ​ക്കി: ബി​വ​റേ​ജ​സ് ഡി​പ്പോ മാ​നേ​ജ​ര്‍​ക്ക് 25,010 രൂ​പ പി​ഴ

പ​ത്ത​നം​തി​ട്ട: മ​ദ്യ​ക്കു​പ്പി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ പ​ര​മാ​വ​ധി വി​ല്‍​പ​ന വി​ല​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തു​ക ഈ​ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കേ​ര​ള സ്റ്റേ​റ്റ് ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ പെ​രു​നാ​ട് ഡി​പ്പോ മാ​നേ​ജ​ര്‍​ക്കെ​തി​രേ പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍റെ വി​ധി.പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി​ച്ചെ​ല​വും ഉ​ള്‍​പ്പെ​ടെ 25,010 രൂ​പ ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.

റാ​ന്നി പെ​രു​നാ​ട് മാ​മ്പാ​റ സ്വ​ദേ​ശി വാ​ലു​പു​ര​യി​ട​ത്തി​ല്‍ എ. ​ടി. ആ​കാ​ശ് സ​മ​ര്‍​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ന്‍ വെ​ച്ചൂ​ച്ചി​റ, അം​ഗം നി​ഷാ​ദ് ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഫോ​റം വി​ധി പ്ര​സ്താ​വി​ച്ച​ത്.എം​ആ​ർ​പി 170 രൂ​പ മാ​ത്ര​മാ​യി​രു​ന്ന മ​ദ്യ​ത്തി​ന് കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര്‍ ബി​ല്ല് ന​ല്‍​കി​യ​ത് 180 രൂ​പ​ക്കാ​ണ്.

കു​പ്പി​യി​ലെ വി​ല​യേ​ക്കാ​ള്‍ 10 രൂ​പ കൂ​ടു​ത​ല്‍ ഈ​ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത ഹ​ര​ജി​ക്കാ​ര​നോ​ട്, കം​പ്യൂ​ട്ട​റി​ലെ എം​ആ​ര്‍​പി പ്ര​കാ​ര​മു​ള്ള തു​ക​യേ വാ​ങ്ങാ​ന്‍ ക​ഴി​യൂ എ​ന്നും പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ ന​ല്‍​കി​ക്കൊ​ള്ളാ​നും ജീ​വ​ന​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ആ​കാ​ശ് പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

അ​ന്യാ​യ​മാ​യി ഈ​ടാ​ക്കി​യ 10 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 15,000 രൂ​പ​യും കോ​ട​തി ചെ​ല​വി​ന​ത്തി​ല്‍ 10,000 രൂ​പ​യും ചേ​ര്‍​ത്ത് 25,010 രൂ​പ ന​ല്‍​കാ​നാ​ണ് വി​ധി.

Latest News

Corehub Up