Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Derogatory Remarks

അശ്ലീല, അധിക്ഷേപ പരാമർശങ്ങൾ: ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ അ​ശ്ലീ​ല​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ഹ​യാ​ത്രി​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ഐ​വൈ​എ​ഫ് നേ​താ​വ് ജി​സ്മോ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി സൈ​ബ​ർ പോ​ലീ​സാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.​അ​ധി​ക്ഷേ​പം, ക​ലാ​പ ആ​ഹ്വാ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​ക്കൊ​ണ്ടാ​ണ് കേ​സ്.

ഡ​ൽ​ഹി​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ വെ​ടി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം. ‘എ​നി​ക്ക് ഈ ​സാ​ഹ​ച​ര്യം കൈ​യി​ൽ കി​ട്ടി​യാ​ൽ നാ​ല് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കും. ജ​ന​ക്കൂ​ട്ട​ത്തോ​ട് പി​രി​ഞ്ഞു​പോ​കാ​ൻ മൂ​ന്നു​ത​വ​ണ മൈ​ക്കി​ൽ ആ​വ​ശ്യ​പ്പെ​ട്ടും. പി​ന്നെ വെ​ടി​വെ​ക്കും. ആ​ളു​ക​ൾ ചി​ത​റി​യോ​ടും. കു​റേ​പ്പേ​ർ മ​രി​ക്കും. കു​റേ​പ്പേ​ർ മ​രി​ക്കി​ല്ല. കു​റേ​പ്പേ​ർ​ക്ക് അം​ഗ​ഭം​ഗം സം​ഭ​വി​ക്കും’ എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യി​ൽ മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം.

ഡ​ൽ​ഹി​യി​ൽ ബ​ലാ​ത്സം​ഗം കൂ​ട്ട ബ​ലാ​ത്സം​ഗ​മാ​യി ന​ട​ക്കും. അ​തി​ന് പ​രാ​തി​യു​ണ്ടാ​വി​ല്ല. ബ​ലാ​ത്സം​ഗം ഇ​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് അ​വി​ടെ​യു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് ഇ​ട​തു​പ​ക്ഷ, മ​ത​നി​ര​പേ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ. അ​തി​നി​ട​യ്ക്ക് ആ​രെ​ങ്കി​ലും ച​ത്തു​ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ര​ക്ത​സാ​ക്ഷി​ക​ളാ​യി മാ​റു’​മെ​ന്ന് മ​റ്റൊ​രു വീ​ഡി​യോ​യി​ൽ മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞി​രു​ന്നു. ഈ പരാമർശങ്ങളിലാണ് കേ​സെടുത്തത്.

Latest News

Corehub Up