Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deserving Marks

പ​ത്താം ക്ലാ​സി​ലെ ഗ​ണി​ത പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട മാ​ർ​ക്ക് ന​ല്കു​ന്നി​ല്ലെ​ന്നു പ​രാ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്താം ക്ലാ​​​സ് ഗ​​​ണി​​​ത പ​​​രീ​​​ക്ഷ​​​യു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ 18-ാം ചോ​​​ദ്യ​​​ത്തി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട മാ​​​ർ​​​ക്ക് ന​​​ല്കു​​​ന്നി​​​ല്ലെ​​​ന്നു പ​​​രാ​​​തി. നാ​​​ലു​​​കൊ​​​ണ്ട് ഹ​​​രി​​​ക്കു​​​ന്പോ​​​ൾ ശി​​​ഷ്ട​​​മാ​​​യി ഒ​​​ന്ന് വ​​​രു​​​ന്ന എ​​​ണ്ണ​​​ൽ സം​​​ഖ്യ​​​ക​​​ളു​​​ടെ ശ്രേ​​​ണി എ​​​ഴു​​​തു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു 18-ാം ചോ​​​ദ്യം. ഈ ​​​ചോ​​​ദ്യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​മാ​​​യി 5, 9, 13, എ​​​ന്ന് എ​​​ഴു​​​തി​​​യാ​​​ൽ അ​​​ത് ശ​​​രി​​​യു​​​ത്ത​​​ര​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല എ​​​ന്നാ​​​ണ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് മു​​​ൻ​​​പു​​​ കൂ​​​ടി​​​യ സ്കീം ​​​ഫൈ​​​ന​​​ലൈ​​​സേ​​​ഷ​​​നി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​ചോ​​​ദ്യ​​​ത്തി​​​ന്‍റെ ശ​​​രി ഉ​​​ത്ത​​​ര​​​മാ​​​യി ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ഒ​​​ന്ന്, അ​​​ഞ്ച്, ഒ​​​ൻ​​​പ​​​ത് എ​​​ന്നു മാ​​​ത്ര​​​മാ​​​ണ്.

ഇ​​​തോ​​​ടെ ഈ ​​​ചോ​​​ദ്യ​​​ത്തി​​​ന്‍റെ​​​യും ഇ​​​തി​​​ന്‍റെ ഉ​​​പ​​​ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ​​​യും ശ​​​രി ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ക്കേ​​​ണ്ട നാ​​​ലു​​​മാ​​​ർ​​​ക്ക് ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​താ​​​യി​​​ട്ടാ​​​ണ് പ​​​രാ​​​തി. 5, 9, 13... എ​​​ന്ന ശ്രേ​​​ണി ഒ​​​ന്നി​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഈ ​​​ഉ​​​ത്ത​​​രം ശ​​​രി​​​യ​​​ല്ലെ​​​ന്നാ​​​ണ് സ്കീം ​​​ഫൈ​​​ന​​​ലൈ​​​സേ​​​ഷ​​​ൻ തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ൽ, നാ​​​ലു കൊ​​​ണ്ട് ഹ​​​രി​​​ക്കു​​​ന്പോ​​​ൾ ഒ​​​ന്നു ശി​​​ഷ്ടം വ​​​രു​​​ന്ന എ​​​ല്ലാ എ​​​ണ്ണ​​​ൽ സം​​​ഖ്യ​​​ക​​​ളു​​​ടെ​​​യും ശ്രേ​​​ണി എ​​​ന്ന് ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ഒ​​​ന്നു കൂ​​​ടി ഈ ​​​ശ്രേ​​​ണി​​​യി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട കാ​​​ര്യ​​​മു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​ത്.

5, 9,13 എ​​​ന്ന​​​ത് എ​​​ണ്ണ​​​ൽ സം​​​ഖ്യ​​​ക​​​ളു​​​ടെ ഒ​​​രു ശ്രേ​​​ണി​​​യാ​​​ണ്. കൂ​​​ടാ​​​തെ ഈ ​​​ശ്രേ​​​ണി​​​യി​​​ലെ സം​​​ഖ്യ​​​ക​​​ളെ നാ​​​ലു കൊ​​​ണ്ട് ഹ​​​രി​​​ക്കു​​​ന്പോ​​​ൾ ഒ​​​ന്നു ശി​​​ഷ്ടം വ​​​രി​​​ക​​​യും ചെ​​​യ്യും. അ​​​തു​​​കൊ​​​ണ്ട് ചോ​​​ദ്യ​​​ത്തി​​​ൽ ചോ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും ഈ ​​​ഉ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​ൾ​​​ക്കൊ​​​ണ്ടി​​​ട്ടു​​​ണ്ട്. ആ​​​കെ മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​യ നാ​​​ലു മാ​​​ർ​​​ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ൽ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ ​​​പ്ല​​​സ് ന​​​ഷ്ട​​​മാ​​​കു​​​ന്ന സ്ഥി​​​തി​​​യു​​​മു​​​ണ്ടാ​​​കും. പ​​​ത്താം ക്ലാ​​​സി​​​ലെ ഗ​​​ണി​​​ത മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ ക​​​ടും​​​പി​​​ടു​​​ത്തം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​ന്ന​​​താ​​​യാ​​​ണ് നി​​​ര​​​വ​​​ധി അ​​​ധ്യാ​​​പ​​​ക​​​രും ര​​​ക്ഷി​​​താ​​​ക്ക​​​ളും പ​​​റ​​​യു​​​ന്ന​​​ത്.

Latest News

Corehub Up