കണ്ണൂർ: ദേശീയ വിരവിമുക്ത ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാർഥി സംപ്രേലക്ക് ഗുളിക നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മുണ്ടേരി സ്കൂള്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ടി രേഖ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ 1601 സ്കൂളുകളിലും 2504 അങ്കണവാടികളിലും വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ വിരഗുളികകള് നല്കി. ഒന്ന് മുതല്‍ 19 വയസുവരെയുള്ള 5,67,475 കുട്ടികള്‍ക്കാണ് വിരനശീകരണത്തിനുള്ള ആല്‍ബന്റസോള്‍ ഗുളിക നൽകുക. വിരവിമുക്ത ദിനത്തില്‍ ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12 ലെ മോപ് അപ്പ് ദിനത്തില്‍ ഗുളിക കഴിക്കാവുന്നതാണ്. ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസീന മുഖ്യാതിഥിയായിരുന്നു.
നടുവിൽ: ദേശീയ വിരവിമുക്ത ദിനചാരണത്തിന്റെ ഭാഗമായി നടുവിൽ സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്ന പരിപാടി വാർഡ് മെംബർ എം.ടി. സജി ഉദ്ഘാടനം ചെയ്തു.
നടുവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജി കൊന്നക്കൽ, മുഖ്യാധ്യാപിക സിസ്റ്റർ മേരി പ്രഭ, പി.വി. ഷേർളി, കെ.വി. ജയശ്രീ, പ്രിയ ജോയ്, കുമാരി മാളവിക ദിനേശ് എന്നിവർ പ്രസംഗിച്ചു.