Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Despite

ആയിരം കോടി ഡോളർ നഷ്‌ടപരിഹാരം; ട്രംപിന്‍റെ കേസ് നിലനിൽക്കില്ലെന്ന് ബിബിസി

മ​യാ​മി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​യി​രം കോ​ടി ഡോ​ള​ർ മാ​ന​ന​ഷ്ട​ക്കേ​സ് ത​ള്ള​ണ​മെ​ന്ന് ബ്രി​ട്ട​നി​ലെ ബി​ബി​സി ചാ​ന​ൽ. ട്രം​പ് കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന ഫ്ലോ​റി​ഡ​യി​ലെ കോ​ട​തി​യി​ലാ​ണ് ബി​ബി​സി ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ഹ​ർ​ജി ന​ല്കി​യ​ത്.

ഫ്ലോ​റി​ഡ​യി​ൽ ബി​ബി​സി സം​പ്രേ​ഷ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​സ് കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​ണു ബി​ബി​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​സി​ന് ആ​ധാ​ര​മാ​യ ഡോ​ക്യു​മെ​ന്‍റ​റി സം​പ്രേ​ഷ​ണം ചെ​യ്ത​ത്, ട്രം​പ് ആ​രോ​പി​ക്കും​വി​ധം ദു​ഷ്ട​ലാ​ക്കോ​ടെ ആ​യി​രു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു.

ക​ഴി​ഞ്ഞ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി 2024 ഒ​ക്‌​ടോ​ബ​റി​ൽ ബി​ബി​സി സം​പ്രേ​ഷ​ണം ചെ​യ്ത ‘ട്രം​പ്: എ ​സെ​ക്ക​ൻ​ഡ് ചാ​ൻ​സ്’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ എ​ഡി​റ്റിം​ഗു​ക​ളു​ണ്ടാ​യി എ​ന്നാ​രോ​പി​ച്ചാ​ണു ട്രം​പ് കേ​സ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ ട്രം​പ് കാ​പ്പി​റ്റോ​ൾ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു എ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കു​ന്ന മ​ട്ടി​ലാ​യി​രു​ന്നു എ​ഡി​റ്റിം​ഗ്.

ബി​ബി​സി​യു​ടെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ബി​ബി​സി​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും വാ​ർ​ത്താ​വി​ഭാ​ഗം മേ​ധാ​വി​യും രാ​ജി​വ​ച്ചിരുന്നു.

സം​ഭ​വ​ത്തി​ൽ ബി​ബി​സി ട്രം​പി​നോ​ടു ക്ഷ​മ ചോ​ദി​ച്ചെങ്കിലും കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​ന്‌ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up