Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Destroys Crops

Wayanad

കാ​ട്ടി​ക്കു​ളം ടൗ​ണ്‍ പ​രി​സ​ര​ത്ത് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു

കാ​ട്ടി​ക്കു​ളം: ടൗ​ണ്‍ പ​രി​സ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കാ​ട്ടാ​ന വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​യി.

വ​നാ​തി​ര്‍​ത്തി​യി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ണ് ആ​ന​ക​ള്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​ണി​കു​ടി പ​ങ്ക​ജം, മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രു​ടെ നെ​ല്ല്, കാ​പ്പി, വാ​ഴ കൃ​ഷി​ക​ള്‍ ആ​ന ന​ശി​പ്പി​ച്ചു.

ര​ണ്ടാ​ഴ്ച​മു​മ്പ് താ​ണി​ക്കു​ഴി സ​ത്യ​വ്ര​ത​ന്‍, ന​സീ​മ മ​ന്‍​സി​ല്‍ റു​ഖി​യ, അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ല്‍ ആ​ന കൃ​ഷി​നാ​ശം വ​രു​ത്തി​യി​രു​ന്നു. ടോ​ര്‍​ച്ചി​ന്‍റെ വെ​ളി​ച്ചം ക​ണ്ടാ​ല്‍ മ​റ​ഞ്ഞു​നി​ല്‍​ക്കു​ക​യും ആ​ള്‍ അ​ടു​ത്തെ​ത്തി​യാ​ല്‍ ആ​ക്ര​മി​ക്കു​ന്ന​തി​ന് ഓ​ടി​യ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ആ​ന​യു​ടെ സ്വ​ഭാ​വ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം ചേ​ലൂ​ര്‍ മ​ണ്ണു​ണ്ടി​യി​ല്‍ തു​ര​ത്താ​നെ​ത്തി​യ വ​ന​സേ​നാം​ഗ​ങ്ങ​ള്‍​ക്കു നേ​രേ ആ​ന പാ​ഞ്ഞ​ടു​ത്തി​രു​ന്നു. ഇ​തേ ആ​ന​യാ​ണ് കാ​ട്ടി​ക്കു​ള​ത്ത് ഇ​റ​ങ്ങു​ന്ന​തെ​ന്നാ​ണ് കൃ​ഷി​ക്കാ​ര്‍ പ​റ​യു​ന്നു. ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​ച്ച് കും​കി​യാ​ന​യാ​ക്ക​ണ​മെ​ന്ന് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up