ആലക്കോട്: കൊതുകുകളുടെ ഉറവിട നശീകരണ കാമ്പയിന് ആലക്കോട് പഞ്ചായത്തിൽ തുടക്കമായി. റബർ, കവുങ്ങ് തുടങ്ങിയ തോട്ടങ്ങളിൽ മഴയ്ക്കു മുന്പെ കൊതുകുകൾ പെറ്റുപെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ഡെങ്കിപ്പനി കേസുകൾ ഇല്ലാതാക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണു കാമ്പയിൻ നടത്തുന്നത്.
രയറോത്ത് സംഘടിപ്പിച്ച "തോട്ടങ്ങളിലേക്ക് നീങ്ങാം' പഞ്ചായത്ത്തല കാമ്പയിന്റെ ഉദ്ഘാടനം ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി വിഷയാവതരണം നടത്തി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വത്സമ്മ വാണിശേരി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റീമോൾ വിജു, പഞ്ചായത്തംഗങ്ങളായ പി.എം. റംഷീന, ലിജി മാത്യു, ഹെൽത്ത് നഴ്സ് ബിന്ദു ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് പ്രശാന്തിയിൽ, വി.ടി. ശ്രീരാജ്, കെ. നിധീഷ്, മെൽബിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.