Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devaswom Administrator

മു​ഖ്യ​മ​ന്ത്രി ദ​ർ​ശ​നം ന​ട​ത്തി​യ​ത് നി​യ​മാ​നു​സൃ​ത​മാ​യി; മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പി​ല്ല: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ലെ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗു​രു​വാ​യൂ​ർ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​രു​ൺ. മു​ഖ്യ​മ​ന്ത്രി ദ​ർ​ശ​നം ന​ട​ത്തി​യ​ത് നി​യ​മാ​നു​സൃ​ത​മാ​ണെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ച് നെ​യ് വി​ള​ക്ക് ശീ​ട്ട് ആ​ക്കി​യാ​ണ് മു​ഖ്യ​മ​ന്ത്രി ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ക​ട​ന്ന​ത്. അ​ഞ്ചു​പേ​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താം എ​ന്നി​രി​ക്കെ അ​ക​ത്തു ക​ട​ന്ന​ത് നാ​ലു​പേ​ർ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ക്ത​രെ ത​ട​യു​ന്ന ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഒ​രാ​ളു​ടെ​യും ദ​ർ​ശ​നം മു​ട​ക്കി​യി​ല്ല. പാ​യ​സം കൊ​ണ്ടു​പോ​കു​ന്ന സ​മ​യ​ത്ത് 15 മി​നി​റ്റോ​ളം ഭ​ക്ത​ർ​ക്കൊ​പ്പം കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും അ​രു​ൺ വ്യ​ക്ത​മാ​ക്കി.

മ​റി​ച്ചു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ അ​വാ​സ്ത​വ​മാ​ണെ​ന്നും മ​ന്ത്രി എം. ​ലി​ജു, ബി​ന്ദു കൃ​ഷ്ണ എ​ന്നി​വ​ർ ദ​ർ​ശ​നം ന​ട​ത്തി​യ​ത് പു​ല​ർ​ച്ചെ​യാ​ണെ​ന്നും നി​യ​മ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഗു​രു​വാ​യൂ​ർ ദ​ർ​ശ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വി​ഐ​പി ദ​ർ​ശ​നം പാ​ടി​ല്ല എ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി തോ​ന്നു​ന്നി​ല്ല. ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ഒ​ഴി​കെ മ​റ്റ് മ​ന്ത്രി​മാ​ർ ആ​രും വ​രു​മെ​ന്ന് അ​റി​യി​ച്ചി​ല്ല. ഒ​ട്ടേ​റെ പേ​ർ​ക്ക് തൊ​ഴാ​ൻ ആ​കാ​തെ പോ​യി എ​ന്ന് അ​റി​ഞ്ഞു. എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

Latest News

Corehub Up