Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devotion

Kottayam

പു​ള്ളി സ​ന്ധ്യ​വേ​ല കോ​പ്പു​തൂ​ക്ക​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി

വൈ​ക്കം: മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വൈ​ക്ക​ത്ത​ഷ്ട​മി​യു​ടെ മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന സ​ന്ധ്യ​വേ​ല​ക​ൾ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ തു​ട​ക്ക​മാ​യി. ഒ​രു ദേ​ശീ​യോ​ത്സ​വ​ത്തി​ന്‍റെ മി​ഴി​വോ​ടെ 12 ദി​ന​രാ​ത്ര​ങ്ങ​ൾ നീ​ളു​ന്ന അ​ഷ്ട​മി ഉ​ത്സ​വ​ത്തി​ന്‍റെ പ്രാ​രം​ഭ ച​ട​ങ്ങു​ക​ളു​ടെ​ഭാ​ഗ​മാ​യ ര​ണ്ടു സ​ന്ധ്യ​വേ​ല​ക​ളി​ൽ 17ന് ​തു​ട​ങ്ങു​ന്ന പു​ള്ളി സ​ന്ധ്യ​വേ​ല​യു​ടെ കോ​പ്പ് തൂ​ക്ക​ലാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. 17ന് ​തു​ട​ങ്ങി 23 വ​രെ ഒ​ന്നി​ട​വി​ട്ട നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പു​ള്ളി സ​ന്ധ്യ​വേ​ല ന​ട​ക്കു​ന്ന​ത്. ദേ​വ​സ്വം അ​ധി​കൃ​ത​ർ ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കാ​യി മം​ഗ​ള​വ​സ്‌​തു​ക്ക​ൾ തൂ​ക്കി കാ​ര്യ​ക്കാ​ര​ന് കൈ​മാ​റു​ന്ന​ ച​ട​ങ്ങാ​ണ് കോ​പ്പ് തൂ​ക്ക​ൽ.

ഇ​ന്ന​ലെ രാ​വി​ലെ 8.45നും 10.45​നും മ​ധ്യേ ക​ല​വ​റ​യി​ൽ ദീ​പം തെ​ളി​ച്ച് വി​ഗ്നേ​ശ്വ​ര​നെ സ​ങ്ക​ൽ​പി​ച്ച് തൂ​ശ​നി​ല​യി​ൽ പൂ​വ​ൻ​പ​ഴം സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് കോ​പ്പു​തൂ​ക്ക​ൽ ന​ട​ന്ന​ത്. ആ​ദ്യം മ​ഞ്ഞ​ളും തു​ട​ർ​ന്ന് ച​ന്ദ​ന​വും ത്രാ​സി​ൽ തൂ​ക്കി ഡെ​പ്യൂ​ട്ടി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ഇ​ന്ദു​കു​മാ​രി, അ​സി​സ്റ്റ​ൻ്റ് ക​മ്മീ​ഷ​ണ​ർ എ​സ് അ​ഭി​ലാ​ഷ് എ​ന്നി​വ​ർ അ​ഡ്മി​നി​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്.​വി​മ​ൽ കു​മാ​റി​ന് കൈ​മാ​റി. ഇ​തോ​ടെ അ​ഷ്ട​മി ഉ​ത്സ​വ ച​ട​ങ്ങു​ക​ൾ​ക്ക് പ്രാ​രം​ഭം​കു​റി​ച്ചു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ആ​ന​പ്പു​റ​ത്ത് ശ്രീ​ബ​ലി, മ​ണ്ഡ​പ​ത്തി​ൽ വാ​ര​മി​രി​ക്ക​ൽ, അ​ഭി​ഷേ​കം, പ്രാ​ത​ൽ, വി​ള​ക്ക് ച​ട​ങ്ങു​ക​ളാ​ണ് പ്ര​ധാ​ന​മാ​യി ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 20 ന് ​അ​ഷ്ട​മി ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റും. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വൈ​ക്ക​ത്ത​ഷ്ട​മി.

District News

വൈക്കം ക്ഷത്രത്തിൽ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി

വൈക്കം:വൈക്കം ക്ഷേത്രത്തില്‍ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി. ഋഷഭ വാഹനത്തില്‍ എഴുന്നള്ളിയ സര്‍വാഭരണ വിഭൂഷിതനായ വൈക്കത്തപ്പനെ ദര്‍ശിച്ച് സായൂജ്യം നേടാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വെള്ളിയില്‍ നിര്‍മിച്ച വാഹനത്തില്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാര്‍ത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു.

അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40ഓളം മൂസതുമാര്‍ മുളം തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. വൈക്കം ഷാജി നാദസ്വരം മേളം ഒരുക്കി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന് ഗജവീരന്‍മാര്‍ അകമ്പടിയായി. സ്വര്‍ണക്കുട, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെ നടത്തിയ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവയാണ് ഉപയോഗിച്ചത്.

Latest News

Corehub Up