പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. പത്തനംതിട്ട ജില്ലാ കോടതിയാണ് കേസിൽ വിധി പറയുക. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോടതി ഹർജി പരിഗണിക്കുക.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അറിയിച്ചാണ് ജയശ്രീ കോടതിയെ സമീപിച്ചത്. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു.