Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharmendra

ധ​ർ​മേ​ന്ദ്ര മാ​പ്പ് പ​റ​യ​ണ​മെ​ന്ന് രാ​ഹു​ൽ

ന്യൂ​​ഡ​​ൽ​​ഹി: ത​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു പ്ര​​തി​​ഷേ​ധി​ക്കു​ന്ന കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി​​യെ തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ ബി ​​ടീം എ​​ന്നു വി​​ശേ​​ഷി​​പ്പി​​ച്ച​ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​​ജ്യ​​ത്തെ യു​​വാ​​ക്ക​​ളോ​​ട് മാ​​പ്പ് പ​​റ​​യ​​ണ​​മെ​​ന്നും രാ​​ജി വ​യ്​​ക്ക​​ണ​​മെ​​ന്നും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​​ഹു​​ൽ ഗാ​ന്ധി എ​​ക്സി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ക​​ർ​​ഷ​​ക​​രെ പ്ര​​ഫ​​ഷ​​ണ​​ൽ പ്ര​​ക്ഷോ​​ഭ​​ക​​രെ​ന്നും പ​​രാ​​ദ​​ങ്ങ​ളെ​ന്നും മു​​മ്പ് വി​​ശേ​​ഷി​​പ്പി​ച്ച​തും ചോ​​ദ്യ​​ങ്ങ​​ൾ ചോ​​ദി​​ക്കു​​ന്ന​​വ​​രെ രാ​​ജ്യ​​വി​​രു​​ദ്ധ​​ർ എ​​ന്നു മു​​ദ്ര കുത്തിയതും രാ​ഹു​ൽ ഓ​ർ​മി​പ്പി​ച്ചു.

Movies

19-ാം വ​യ​സി​ൽ ആ​ദ്യ വി​വാ​ഹം, വി​വാ​ഹ​മോ​ച​നം പോ​ലും നേ​ടാ​തെ ഹേ​മ​മാ​ലി​നി​യെ സ്വ​ന്ത​മാ​ക്കി; സി​നി​മ​യെ വെ​ല്ലു​ന്ന ജീ​വി​തം

ആ​ക്ഷ​നും പ്ര​ണ​യ​വും അ​ഭി​ന​യ​ത്തി​ലൂ​ടെ തീ​ർ​ത്ത ധ​ർ​മേ​ന്ദ്ര ത​ന്‍റെ 90-ാം പി​റ​ന്നാ​ളി​ന് കാ​ത്തു​നി​ൽ​ക്കാ​തെ മ​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​ക്ഷ​നും പ്ര​ണ​യ​വു​മെ​ല്ലാം അ​ഭ്ര​പാ​ളി​യി​ൽ അ​ന​ശ്വ​ര​മാ​ക്കി​യ ആ ​ന​ട​ന്‍റെ ജീ​വി​ത​വും സി​നി​മ​യെ വെ​ല്ലു​ന്ന​താ​യി​രു​ന്നു. 19-ാം വ​യ​സി​ൽ കു​ടും​ബ​സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ​യാ​ണ് ധ​ർ​മേ​ന്ദ്ര ജീ​വി​ത​സ​ഖി​യാ​ക്കി​യ​ത്. ഇ​തി​ന് ശേ​ഷ​മാ​ണ് താ​രം സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​യ്ക്ക് പോ​ലും എ​ത്തി​യ​ത്. വി​വാ​ഹി​ത​നാ​യി​രി​ക്കെ ത​ന്നെ ഹേ​മ​മാ​ലി​നി​യോ​ട് തോ​ന്നി​യ പ്ര​ണ​യ​വും അ​വ​രെ സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മെ​ല്ലാം സി​നി​മ പോ​ലെ ത​ന്നെ​യാ​യി​രു​ന്നു.

19-ാം വ​യ​സി​ൽ വി​വാ​ഹം ക​ഴി​ച്ച ധ​ർ​മേ​ന്ദ്ര ഏ​റെ സ​ന്തു​ഷ്ട​ക​ര​മാ​യ കു​ടും​ബ​ജീ​വി​ത​മാ​ണ് ഭാ​ര്യ​യ്ക്കും നാ​ലു​മ​ക്ക​ൾ​ക്കു​മൊ​പ്പം ന​യി​ച്ചു​പോ​ന്ന​ത്. എ​ന്നാ​ൽ 34-ാം വ​യ​സി​ൽ അ​ദ്ദേ​ഹം പോ​ലും അ​റി​യാ​തെ ഒ​രു പെ​ൺ​കു​ട്ടി​യി​ൽ ധ​ർ​മേ​ന്ദ്ര​യു​ടെ മ​ന​സു​ട​ക്കി.

22-കാ​രി​യാ​യ ഹേ​മ​മാ​ലി​നി​യി​ൽ. ബോ​ളി​വു​ഡി​ലെ ഡ്രീം ​ഗേ​ള്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന താ​ര​സു​ന്ദ​രി ഹേ​മ​മാ​ലി​നി ധ​ര്‍​മേ​ന്ദ്ര​യ്‌​ക്കൊ​പ്പം തും ​ഹ​സീ​ന്‍ മേം ​ജ​വാ​ന്‍ എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യം അ​ഭി​ന​യി​ക്കാ​നെ​ത്തു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ ദ​ർ​മേ​ന്ദ്ര​യ്ക്ക് അ​വ​രോ​ട് അ​ട​ങ്ങാ​ത്ത ആ​ക​ർ​ഷ​ണം തോ​ന്നി.

പി​ന്നീ​ട് 28 ഓ​ളം സി​നി​മ​ക​ളി​ല്‍ ഇ​വ​ര്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചു. ഷോ​ലെ എ​ന്ന എ​വ​ര്‍​ടൈം ഹി​റ്റ് ചി​ത്ര​ത്തി​ലും ഇ​വ​ർ ഒ​ന്നി​ച്ചു. ഹേ​മ​മാ​ലി​നി​യോ​ട് പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ർ അ​തി​ന് വി​ല​കൊ​ടു​ത്തി​ല്ല. വി​വാ​ഹി​ത​നും നാ​ലു​മ​ക്ക​ളു​ടെ പി​താ​വു​മാ​ണ് അ​യാ​ൾ എ​ന്ന് അ​വ​ർ​ക്ക് ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ധ​ർ​മ​ന്ദ്ര ആ ​പ്ര​ണ​യം തു​ട​ർ​ന്നു.

ഷോ​ലെ​യു​ടെ സെ​റ്റി​ല്‍ വ​ച്ചാ​യി​രു​ന്നു പ്ര​ണ​യം അ​തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​ലെ​ത്തി​യ​ത്. ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സീ​നു​ക​ളി​ലെ പെ​ര്‍​ഫോ​മ​ന്‍​സ് ശ​രി​യാ​യി​ല്ലെ​ന്ന് പ​റ​യാ​ന്‍ യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് ധ​ര്‍​മേ​ന്ദ്ര പ​ണം കൊ​ടു​ത്തി​രു​ന്നു. അ​ങ്ങ​നെ നി​ര​വ​ധി റീ​ടേ​ക്കു​ക​ള്‍ എ​ടു​ത്തു​കൊ​ണ്ട് ഹേ​മ​യ്‌​ക്കൊ​പ്പം പ​ര​മാ​വ​ധി അ​ടു​ത്തി​ട​പ​ഴ​കാ​ന്‍ അ​ദ്ദേ​ഹം ശ്ര​മി​ച്ചു. ഒ​രു ടേ​ക്കി​ന് 100 രൂ​പ വീ​തം കൈ​പ​റ്റി​യി​രു​ന്ന ചി​ല​ര്‍​ക്ക് ഈ ​വ​ക​യി​ല്‍ ദി​വ​സം 2000 രൂ​പ വ​രെ ന​ല്‍​കി​യി​രു​ന്ന​താ​യും ധ​ര്‍​മേ​ന്ദ്ര പി​ന്നീ​ട് ത​മാ​ശ​യാ​യി പൊ​തു​വേ​ദി​ക​ളി​ല്‍ പ​റ​ഞ്ഞു.

പി​ന്നീ​ട് ഹേ​മ ഈ ​പ്ര​ണ​യ​ത്തി​ന് സ​മ്മ​തം ന​ൽ​കി​യെ​ങ്കി​ലും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​തി​നെ എ​തി​ർ​ത്തു. ഒ​രി​ക്ക​ലും ഈ ​വി​വാ​ഹം ന​ട​ത്തി​ല്ലെ​ന്ന് ത​റ​പ്പി​ച്ചു​പ​റ​ഞ്ഞു. പ​ക​രം ജി​തേ​ന്ദ്ര എ​ന്ന ന​ട​നു​മാ​യി ഹേ​മ​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചു. എ​ന്നാ​ൽ ഇ​ത​റി​ഞ്ഞ് ഹേ​മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ധ​ർ​മേ​ന്ദ്ര ആ​രോ​ടാ​ണ് സ്നേ​ഹം എ​ന്ന് ഹീ​റോ സ്റ്റൈ​ലി​ൽ ചോ​ദി​ച്ചു. ധ​ർ​മേ​ന്ദ്ര​യോ​ടാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് ഹേ​മ പ​റ​ഞ്ഞ​തോ​ടെ ജി​തേ​ന്ദ്ര​യു​ടെ വീ​ട്ടു​കാ​ർ ഈ ​വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ൻ​മാ​റി.

വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ആ​ദ്യ​ബ​ന്ധം വേ​ര്‍​പെ​ടു​ത്താ​തെ ത​ന്നെ ഹേ​മ​യെ വി​വാ​ഹം ക​ഴി​ച്ചു. അ​ഹാ​ന ഡി​യോ​ള്‍, ഇ​ഷാ ഡി​യോ​ള്‍ എ​ന്നി​ങ്ങ​നെ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും ഈ ​ദാ​മ്പ​ത്യ​ത്തി​ല്‍ ജ​നി​ച്ചു.

ധ​ര്‍​മേ​ന്ദ്ര​യെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലൂം അ​ദ്ദേ​ഹ​ത്തെ ആ​ദ്യ​ഭാ​ര്യ​യി​ല്‍ നി​ന്നും കു​ട്ടി​ക​ളി​ല്‍ നി​ന്നും അ​ദ്ദേ​ഹ​ത്തെ അ​ക​റ്റാ​ന്‍ ഹേ​മ ശ്ര​മി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല അ​വ​രെ കൂ​ടു​ത​ല്‍ അ​ടു​പ്പി​ച്ച് നി​ര്‍​ത്താ​നാ​ണ് ശ്ര​മി​ച്ച​ത്.

ആ​ദ്യ​ഭാ​ര്യ​യി​ലെ മ​ക്ക​ളെ​യും അ​വ​ര്‍ ന​ന്നാ​യി കെ​യ​ര്‍ ചെ​യ്തു. അ​ഹാ​ന​യു​ടെ​യും ഇ​ഷാ ഡി​യോ​ളി​ന്‍റെ​യും വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ല്‍ ഇ​രു​കു​ടും​ബ​ങ്ങ​ളും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ൽ ഇ​തു​വ​രെ പു​റം ലോ​കം അ​റി​യാ​ത്ത എ​ന്തോ കാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്. ധ​ര്‍​മേ​ന്ദ്ര ലോ​ണാ​വാ​ല​യി​ലു​ള​ള ത​ന്‍റെ ഫാം ​ഹൗ​സി​ല്‍ ത​നി​ച്ച് ക​ഴി​ഞ്ഞ​പ്പോ​ള്‍ ഹേ​മ മും​ബൈ ജു​ഹു​വി​ലെ വീ​ട്ടി​ല്‍ മ​ക്ക​ള്‍​ക്കൊ​പ്പം ജീ​വി​ച്ചു. പ​ര​സ്പ​രം അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി​യി​ല്ല. ബ​ഹു​മാ​ന​ത്തോ​ടെ മാ​ത്രം സം​സാ​രി​ച്ചു. യ​ഥാ​ർ​ഥ പ്ര​ണ​യ​മാ​യി​രു​ന്നു അ​വ​ർ.

ധ​ർ​മേ​ന്ദ്ര ഒ​രു ബ്ലോ​ക്ക്ബ​സ്റ്റ​ർ ത​ന്നെ​യാ​ണ്..​പ്ര​ണ​യ​നാ​യ​ക​നാ​യ ഹി​റ്റു​ക​ളു​ടെ നാ​യ​ക​ൻ.

Movies

ന​ട​ൻ ധ​ർ​മേ​ന്ദ്ര ആ​ശു​പ​ത്രി വി​ട്ടു; ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടെ​ന്ന് കു​ടും​ബം

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​ശ്സ്ത ന​ട​ൻ ധ​ർ​മേ​ന്ദ്ര ആ​ശു​പ​ത്രി വി​ട്ടു.

വീ​ട്ടി​ൽ ചി​കി​ത്സ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​യ​ത്.

ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു എ​ന്ന രീ​തി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് മ​ക​ൾ ഇ​ഷാ ഡി​യോ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

 

National

ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു​വെ​ന്ന് പ്ര​ചാ​ര​ണം; വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് മ​ക​ൾ ഇ​ഷ ഡി​യോ​ൾ

മും​ബൈ: ബോ​ളി​വു​ഡ് ഇ​തി​ഹാ​സ​താ​രം ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് മ​ക​ളും ന​ടി​യു​മാ​യ ഇ​ഷ ഡി​യോ​ൾ രം​ഗ​ത്ത്. പ്ര​ച​രി​ക്കു​ന്ന​ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണെ​ന്നും പി​താ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഇ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പി​താ​വി​ന്‍റെ നി​ല മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും ഇ​ഷ അ​ഭ്യ​ർ​ഥി​ച്ചു.​പി​താ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും ന​ടി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

Movies

ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു​വെ​ന്ന് പ്ര​ചാ​ര​ണം; വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് മ​ക​ൾ ഇ​ഷ ഡി​യോ​ൾ

ബോ​ളി​വു​ഡ് ഇ​തി​ഹാ​സ​താ​രം ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് മ​ക​ളും ന​ടി​യു​മാ​യ ഇ​ഷ ഡി​യോ​ൾ രം​ഗ​ത്ത്. പ്ര​ച​രി​ക്കു​ന്ന​ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണെ​ന്നും പി​താ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഇ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പി​താ​വി​ന്‍റെ നി​ല മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും ഇ​ഷ അ​ഭ്യ​ർ​ഥി​ച്ചു.​പി​താ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും ന​ടി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

 

Movies

ന​ട​ൻ ധ​ർ​മേ​ന്ദ്ര​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം; താ​രം വെ​ന്‍റി​ലേ​റ്റ​റി​ൽ

ബോ​ളി​വു​ഡി​ലെ മു​തി​ർ​ന്ന ന​ട​നും ലോ​ക്സ​ഭ മു​ൻ എം​പി​യു​മാ​യ ധ​ർ​മേ​ന്ദ്ര​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ക​യാ​ണ് 89കാ​ര​നാ​യ താ​രം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻ​പാ​ണ് ധ​ർ​മേ​ന്ദ്ര​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഡി​സം​ബ​ർ എ​ട്ടി​ന് 90-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നേ​ത്ര​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യാ​ണ് ധ​ർ​മേ​ന്ദ്ര വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 1960ൽ ‘​ദി​ൽ ഭി ​തേ​രാ, ഹം ​ഭി തേ​രാ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം. ഷോ​ലെ, ധ​രം​വീ​ർ, ചു​പ്കേ ചു​പ്കേ, ഡ്രീം ​ഗേ​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ധ​ർ​മേ​ന്ദ്ര അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ‘ഇ​ക്കി​സ്’ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 25ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്.

ന​ടി ഹേ​മ​മാ​ലി​നി​യാ​ണ് ധ​ർ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ. പ്ര​കാ​ശ് കൗ​ർ ആ​ദ്യ ഭാ​ര്യ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ൾ, ബോ​ബി ഡി​യോ​ൾ, ഇ​ഷ ഡി​യോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു മ​ക്ക​ളാ​ണ് താ​ര​ത്തി​നു​ള്ള​ത്.

 

Latest News

Corehub Up