കാൺപുർ( ഉത്തർപ്രദേശ്): കാൺപുരിലെ പാങ്കി പഡാവോയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പടെ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു.
വിനോദിനി ശുക്ല(68), അൻഷിക ശുക്ല(28), 15 മാസം പ്രായമുള്ള ആരവ് ശുക്ല എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം.രാവിലെ 8.30ന് കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടം. ഇതോടെ വീട്ടിലുണ്ടായിരുന്നവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.