കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടുകൂടിയായിരുന്നു അപകടം. ശരീരം ചിന്നിചിതറിയതിനാല് ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആളുകളെ കാണാതായതായി വിവരം ഉണ്ടെങ്കില്‍ ഫറോക്ക് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍: 0495-2482230.