വടക്കഞ്ചേരി: മുടപ്പല്ലൂര്‍-മംഗലംഡാം റോഡില്‍ വണ്ടാഴി പഞ്ചായത്താഫീസിനു സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുടപ്പല്ലൂര്‍ കുന്നുപറമ്പ് വീട്ടില്‍ പരേതനായ കുഞ്ചൻ മകൻ സുരേഷാണ് (45) മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒന്‍പതിനായിരുന്നു അപകടം. മുടപ്പല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആലത്തൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്. അമ്മ: തങ്ക. ഭാര്യ: ദിവ്യ. മക്കള്‍: അര്‍ച്ചന, അഖിലേഷ്. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്, ശ്രീധരന്, നിര്‍മല, ദീപ, പരേതനായ സുബ്രഹ്മണ്യന്.