Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diet Clinic

Kottayam

അ​രു​വി​ത്തു​റ കോ​ള​ജി​ൽ വ​ൺ ഡേ ​ഡ​യ​റ്റ് ക്ലി​നി​ക്

അ​രു​വി​ത്തു​റ: വി​ദ്യാ​ർ​ഥി​ക​ളു​ടെ മോ​ശം ഭ​ക്ഷ​ണ​ശീ​ല​ത്തെ​യും അ​നാ​രോ​ഗ്യ​ത്തെ​യും മ​റി​ക​ട​ക്കു​ന്ന​തി​നാ​യി അ​രു​വി​ത്തു​റ സെന്‍റ് ജോ​ർ​ജസ് കോ​ള​ജി​ൽ ഫു​ഡ് സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൺ ഡേ ​ഡ​യ​റ്റ് ക്ലി​നി​ക് സം​ഘ​ടി​പ്പി​ച്ചു.

മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്ലി​നി​ക് സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ ശ​രീ​രഭാ​ര സൂ​ചി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വേ ന​ട​ത്തി, പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രാ​യ ക്ലി​നി​ക്ക​ൽ ഡ​യ​റ്റീ​ഷ്യ​ൻ​മാ​രാ​യ നി​യാ​മോ​ൾ ജോ​സ​ഫ്, ആ​ൻ മ​രി​യ ജോ​ർ​ജ് എ​ന്നി​വ​രു​ടെ സേ​വ​ന​വും ക്ലി​നി​ക്കി​ൽ ല​ഭ്യ​മാ​യി​രു​ന്നു.

പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ന്യൂ​ട്രി​ഷ​ൻ സെ​മി​നാ​റി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​റും കോ​ഴ്സ് കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ റ​വ.ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് മി​നി മൈ​ക്കി​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up