Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Difference

നൈ​ട്ര​ജ​ൻ / എ​യ​ർ : ഏ​ത് തെ​ര​ഞ്ഞെ​ടു​ക്ക​ണം? അ​​റി​​യാം, വ്യ​​ത്യാ​​സം

വാ​​ഹ​​ന​​ത്തി​​ന്‍റെ ട​​യ​​റി​​ൽ കാ​​റ്റ് നി​​റ​​യ്ക്കാ​​ൻ പോ​​കു​​ന്പോ​​ൾ പ​​ല​​പ്പോ​​ഴും ചോ​​ദ്യം വ​​രും എ​​യ​​ർ മ​​തി​​യോ, നൈ​​ട്ര​​ജ​​ൻ വേ​​ണോ? നൈ​​ട്ര​​ജ​​ൻ നി​​റ​​ച്ചാ​​ൽ മൈ​​ലേ​​ജ് കൂ​​ടും, ട​​യ​​ർ കൂ​​ടു​​ത​​ൽ കാ​​ലം നി​​ല​​നി​​ൽ​​ക്കും, ചൂ​​ടാ​​കു​​ന്പോ​​ൾ പ്ര​​ഷ​​ർ കു​​റ​​യി​​ല്ല. തു​​ട​​ങ്ങി​​യ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളും വ്യാ​​പ​​ക​​മാ​​ണ്. എ​​ന്നാ​​ൽ യാ​​ഥാ​​ർ​​ഥ്യം എ​​ന്താ​​ണ്?

സാ​​ധാ​​ര​​ണ എ​​യ​​ർ

സാ​​ധാ​​ര​​ണ എ​​യ​​ർ എ​​ന്ന​​ത് അ​​ന്ത​​രീ​​ക്ഷ​​വാ​​യു ത​​ന്നെ​​യാ​​ണ്. ഏ​​ക​​ദേ​​ശം 78 ശ​​ത​​മാ​​നം നൈ​​ട്ര​​ജ​​നും 21 ശ​​ത​​മാ​​നം ഓ​​ക്സി​​ജ​​നും കൂ​​ടാ​​തെ ചെ​​റി​​യ അ​​ള​​വി​​ൽ ആ​​ർ​​ഗ​​ണ്‍, കാ​​ർ​​ബ​​ണ്‍ ഡൈ​​ഓ​​ക്സൈ​​ഡ് തു​​ട​​ങ്ങി​​യ വാ​​ത​​ക​​ങ്ങ​​ളും ഇ​​തി​​ലു​​ണ്ട്. അ​​തേ​​സ​​മ​​യം നൈ​​ട്ര​​ജ​​ൻ നി​​റ​​യ്ക്കു​​ന്പോ​​ൾ 95 ശ​​ത​​മാ​​ന​​വും നൈ​​ട്ര​​ജ​​ൻ വാ​​ത​​ക​​മാ​​ണ് ട​​യ​​റി​​ലെ​​ത്തു​​ന്ന​​ത്.

നൈ​​ട്ര​​ജ​​ന്‍റെ നേ​​ട്ടം എ​​ന്ത്?

നൈ​​ട്ര​​ജ​​ൻ ത​ന്മാ​​ത്ര​​ക​​ൾ ഓ​​ക്സി​​ജ​​നേ​​ക്കാ​​ൾ വ​​ലു​​താ​​യ​​തി​​നാ​​ൽ ട​​യ​​റി​​ന്‍റെ ചെ​​റി​​യ സു​​ഷി​​ര​​ങ്ങ​​ളി​​ലൂ​​ടെ വാ​​ത​​കം പു​​റ​​ത്തേ​​ക്ക് പോ​​കു​​ന്ന തോ​​ത് കു​​റ​​യു​​മെ​​ന്നാ​​ണ് പ്ര​​ധാ​​ന വാ​​ദം. അ​​തി​​നാ​​ൽ ദീ​​ർ​​ഘ​​കാ​​ലം ട​​യ​​ർ പ്ര​​ഷ​​ർ നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ൽ നൈ​​ട്ര​​ജ​​ന് ചെ​​റി​​യ നേ​​ട്ട​​മു​​ണ്ടാ​​കാം.എ​​ന്നാ​​ൽ സാ​​ധാ​​ര​​ണ റോ​​ഡ് ഉ​​പ​​യോ​​ഗ​​ത്തി​​ലു​​ള്ള കാ​​റു​​ക​​ളി​​ൽ ഈ ​​വ്യ​​ത്യാ​​സം വ​​ള​​രെ വ​​ലു​​ത​​ല്ല. ട​​യ​​റി​​ൽ ചെ​​റി​​യ ചോ​​ർ​​ച്ച​​യു​​ണ്ടെ​​ങ്കി​​ൽ നൈ​​ട്ര​​ജ​​ൻ നി​​റ​​ച്ചാ​​ലും പ്ര​​ഷ​​ർ കു​​റ​​യും.

മൈ​​ലേ​​ജ് കൂ​​ടു​​മോ?

നൈ​​ട്ര​​ജ​​ൻ നി​​റ​​ച്ചാ​​ൽ ഇ​​ന്ധ​​ന​​ക്ഷ​​മ​​ത ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​ക്കു​​മെ​​ന്ന​​തി​​ന് ശ​​ക്ത​​മാ​​യ തെ​​ളി​​വി​​ല്ല. ട​​യ​​റി​​ലെ ശ​​രി​​യാ​​യ പ്ര​​ഷ​​ർ നി​​ല​​നി​​ർ​​ത്തു​​ന്ന​​താ​​ണ് മൈ​​ലേ​​ജി​​നെ കൂ​​ടു​​ത​​ൽ സ്വാ​​ധീ​​നി​​ക്കു​​ന്ന​​ത്. പ്ര​​ഷ​​ർ കു​​റ​​വു​​ള്ള ട​​യ​​റു​​ക​​ൾ കൂ​​ടു​​ത​​ൽ റോ​​ളിം​​ഗ് റെ​​സി​​സ്റ്റ​​ൻ​​സ് ഉ​​ണ്ടാ​​ക്കു​​ക​​യും ഇ​​ന്ധ​​ന ഉ​​പ​​ഭോ​​ഗം വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്യും.

ചൂ​​ടി​​ൽ പ്ര​​ഷ​​ർ ഉ​​യ​​രു​​മോ?

നൈ​​ട്ര​​ജ​​ൻ നി​​റ​​ച്ചാ​​ലും ട​​യ​​ർ ചൂ​​ടാ​​കു​​ന്പോ​​ൾ അ​​തി​​നു​​ള്ളി​​ലെ വാ​​ത​​കം വി​​ക​​സി​​ക്കു​​ക​​യും പ്ര​​ഷ​​ർ ഉ​​യ​​രു​​ക​​യും ചെ​​യ്യും. അ​​തി​​നാ​​ൽ നൈ​​ട്ര​​ജ​​ൻ നി​​റ​​ച്ചാ​​ൽ ചൂ​​ടുമൂലമുള്ള പ്രശ്നമു​​ണ്ടാ​​കി​​ല്ല എ​​ന്നു പ​​റ​​യാ​​നാ​​കി​​ല്ല.

ട​​യ​​റി​​ന്‍റെ ആ​​യു​​സ് കൂ​​ടു​​മോ?

നൈ​​ട്ര​​ജ​​നി​​ൽ ഈ​​ർ​​പ്പം വ​​ള​​രെ കു​​റ​​വാ​​യ​​തി​​നാ​​ൽ ട​​യ​​റി​​ന്‍റെ​​യും റി​​മ്മി​​ന്‍റെ​​യും അ​​ക​​ത്തെ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഈ​​ർ​​പ്പ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ശ്ന​​ങ്ങ​​ൾ കു​​റ​​യ്ക്കാ​​ൻ സ​​ഹാ​​യി​​ക്കാം. എ​​ന്നാ​​ൽ സാ​​ധാ​​ര​​ണ കാ​​റി​​ന്‍റെ ട​​യ​​റി​​ന്‍റെ ആ​​യു​​സ് നൈ​​ട്ര​​ജ​​ൻ മാ​​ത്രം ഉ​​പ​​യോ​​ഗി​​ച്ച​​തു​​കൊ​​ണ്ട് വ​​ർ​​ധി​​ക്കി​​ല്ല. ട​​യ​​റി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം, പ്ര​​ഷ​​ർ, വീ​​ൽ അ​​ലൈ​​ൻ​​മെ​​ന്‍റ്, ഡ്രൈ​​വിം​​ഗ് രീ​​തി, റോ​​ഡ് സാ​​ഹ​​ച​​ര്യം എ​​ന്നി​​വ​​യെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കും.

അ​​പ്പോ​​ൾ എ​​യ​​ർ മ​​തി​​യോ?

ദൈ​​നം​​ദി​​ന ഉ​​പ​​യോ​​ഗ​​ത്തി​​ലു​​ള്ള കാ​​റു​​ക​​ൾ​​ക്ക് ന​​ല്ല നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള സാ​​ധാ​​ര​​ണ അ​​ന്ത​​രീ​​ക്ഷ വാ​​യു മ​​തി​​യാ​​കും. നൈ​​ട്ര​​ജ​​ൻ സൗ​​ജ​​ന്യ​​മാ​​യോ ചെ​​റി​​യ ചെ​​ല​​വി​​ലോ ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ൽ പ്ര​​ശ്ന​​മി​​ല്ല. എ​​ന്നാ​​ൽ അ​​തി​​നാ​​യി അ​​ധി​​ക പ​​ണം ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത് സാ​​ധാ​​ര​​ണ വാ​​ഹ​​ന ഉ​​ട​​മ​​യ്ക്ക് വ​​ലി​​യ പ്ര​​യോ​​ജ​​നം ന​​ൽ​​ക​​ണ​​മെ​​ന്നി​​ല്ല.

നൈ​​ട്ര​​ജ​​നി​​ലേ​​ക്ക് മാ​​റു​​ന്പോ​​ൾ

എ​​യ​​റി​​ൽ​​നി​​ന്ന് നൈ​​ട്ര​​ജ​​നി​​ലേ​​ക്ക് മാ​​റു​​ന്പോ​​ൾ ട​​യ​​റി​​ലെ മു​​ഴു​​വ​​ൻ എ​​യ​​റും ക​​ള​​ഞ്ഞി​​ട്ട് വേ​​ണം നൈ​​ട്ര​​ജ​​ൻ നി​​റ​​യ്ക്കാ​​ൻ. പ​​കു​​തി എ​​യ​​ർ പ​​കു​​തി നൈ​​ട്ര​​ജ​​ൻ എ​​ന്ന​​ത് യാ​​തൊ​​രു ഗു​​ണ​​വും ചെ​​യ്യി​​ല്ല.

ഓ​​ർ​​ക്കു​​ക

ട​​യ​​റി​​ൽ എ​​ന്ത് നി​​റ​​ച്ചാ​​ലും ഒ​​രു കാ​​ര്യം മ​​റ​​ക്ക​​രു​​ത്. ശ​​രി​​യാ​​യ പ്ര​​ഷ​​ർ. വാ​​ഹ​​ന നി​​ർ​​മാ​​താ​​വ് നി​​ർ​​ദേ​​ശി​​ക്കു​​ന്ന ട​​യ​​ർ പ്ര​​ഷ​​ർ കൃ​​ത്യ​​മാ​​യി പാ​​ലി​​ക്കു​​ക​​യും ഇ​​ട​​യ്ക്കി​​ടെ പ​​രി​​ശോ​​ധി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ് ട​​യ​​റി​​ന്‍റെ സു​​ര​​ക്ഷ​​യ്ക്കും മൈ​​ലേ​​ജി​​നും ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട​​ത്.

Latest News

Corehub Up