Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Differentlyabled Teachers Appointment

ഭിന്നശേഷി അധ്യാപക നിയമനം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​താ​​​യി മന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്ത​​​താ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

കേ​​​സ് അ​​​ടു​​​ത്ത​​​യാ​​​ഴ്ച കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ തീ​​​ർ​​​പ്പാ​​​കാ​​​തെ​​​യു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ഷ​​​യം സ്റ്റാ​​​ൻ​​​ഡിം​​​ഗ് കോ​​​ണ്‍സ​​​ൽ സി.​​​കെ. ശ​​​ശി പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു കോ​​​ട​​​തി ന​​​ട​​​പ​​​ടി.

ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജെ.​​​കെ. മ​​​ഹേ​​​ശ്വ​​​രി, അ​​​ര​​​വി​​​ന്ദ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ചാ​​​ണ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റ് പ്ര​​​കാ​​​രം ഈ ​​​മാ​​​സം 17ന് ​​​കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും. ക​​​ഴി​​​ഞ്ഞ മാ​​​സം 16ന് ​​​ആ​​​ദ്യം ലി​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ന്ന് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ല.

ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു ന​​​ൽ​​​കി​​​യ ആ​​​നു​​​കൂ​​​ല്യം മ​​​റ്റു മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സം 13നു ​​​ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​ച്ചി​​​ട്ട​​​ശേ​​​ഷം മ​​​റ്റ് അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ബാ​​​ക്കി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളി​​​ൽ ഈ ​​​തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി​​​യെ ധ​​​രി​​​പ്പി​​​ക്കാ​​​നാ​​​യി​​​രി​​​ക്കും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശ്ര​​​മം.

Latest News

Corehub Up