Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Difficult

Sunday Feature

പ​റ​ക്ക​ല്‍ പ​ഠ​നം ക്ലേ​ശ​ക​രം സു​ര​ക്ഷാവീ​ഴ്ച അ​ങ്ങേ​യ​റ്റം

രാ​ജ്യ​ത്തെ പ​റ​ക്ക​ൽ പ​രീ​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് ജൂ​ണി​ലു​ണ്ടാ​യ ര​ണ്ട് അ​പ​ക​ട​ങ്ങ​ൾ. പ​ല​പ്പോ​ഴും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മ​തി​യാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ല.

എ​ന്നാ​ൽ, അ​മേ​രി​ക്ക പോ​ലെ​യു​ള്ള വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ത​ല്ല രീ​തി. എ​ല്ലാ അ​പ​ക​ട​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന അ​മേ​രി​ക്ക​യി​ല്‍ പ​രി​ശീ​ല​ന വി​മാ​ന​ങ്ങ​ള്‍ ഒ​രു ല​ക്ഷം മ​ണി​ക്കൂ​ര്‍ പ​റ​ക്കു​മ്പോ​ള്‍ ശരാശരി 0.26 അ​പ​ക​ട​ങ്ങ​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​കു​ന്നു​ള്ളൂ എ​ന്നാ​ണ് ക​ണ​ക്ക്.

1500-2000 പ​റ​ക്ക​ല്‍ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ള്ള അ​മേ​രി​ക്ക​യി​ല്‍ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​ല്ലാം കൂ​ടി 15,000-20,000 വി​മാ​ന​ങ്ങ​ളു​ണ്ട്. ഇ​ന്ത്യ​യി​ലു​ള്ള​ത് 40 സ്ഥാ​പ​ന​ങ്ങ​ളാ​ണ്. എ​ല്ലാ​റ്റി​നും കൂ​ടി 385 വി​മാ​ന​ങ്ങ​ളും.

പ​റ​ക്ക​ല്‍ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജൂ​ണി​ല്‍ ര​ണ്ട് അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ ഗാ​ര്‍​ഗ് ഏ​വി​യേ​ഷ​നി​ല്‍ വ​നി​താ ട്രെ​യി​നി വി​മാ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങു​മ്പോ​ള്‍ പ്രൊ​പ്പ​ല്ല​റി​ല്‍ ത​ട്ടി ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റു. ര​ണ്ടു സീ​റ്റ് മാ​ത്ര​മു​ള്ള ടെ​ക്നാം പി2006​ടി ഇ​നം വി​മാ​നം, ട്രെ​യി​നി​ക​ളെ ഊ​ഴ​മി​ട്ട് പ​റ​ത്തി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം.സ​മ​യം ലാ​ഭി​ക്കാ​ന്‍ വി​മാ​ന എ​ന്‍​ജി​ന്‍ ഓ​ഫാ​ക്കാ​തെ അ​ടു​ത്ത പ​രി​ശീ​ല​ക​യെ ക​യ​റ്റി​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്.

കോ​ക്പി​റ്റി​ലേ​ക്കു ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും പ്രൊ​പ്പ​ല്ല​റു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ഓ​ഫ് ചെ​യ്തി​രി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം.സ്‌​കൂ​ട്ടി​യി​ല്‍​നി​ന്നു വീ​ണു പ​രിക്കേ​റ്റ​താ​ണെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സ്ഥാ​പ​നം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. മ​റ്റു ട്രെ​യി​നി​ക​ളി​ല്‍ നി​ന്ന് വി​വ​രം അ​റി​ഞ്ഞ് പോലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നി​ല്ലെ​ങ്കി​ല്‍ ഈ ​വീ​ഴ്ച തേ​ഞ്ഞുമാ​ഞ്ഞു പോ​കു​മാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ സം​ഭ​വ​വും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ത​ന്നെ​യാ​യി​രു​ന്നു.

ചേ​ത​ക് ഏ​വി​യേ​ഷ​ന്‍ സ്ഥാ​പ​ന​ത്തി​ന്‍റെ സെ​സ്ന 152 വി​മാ​നം, ജൂ​ണ്‍ 29 ന് ​ട്രെ​യി​നി ക​സ​ഗ​ഞ്ചി​നു സ​മീ​പം വ​യ​ലി​ല്‍ കൊ​ണ്ടി​റ​ക്കി. വി​മാ​ന​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ണ്ടാ​യെ​ങ്കി​ലും ട്രെ​യി​നി പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​റ​ക്ക​ല്‍ പ​രി​ശീ​ല​ന​ത്തി​ല്‍ അ​ഞ്ച് അ​പ​ക​ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ഉ​ണ്ടാ​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ല്‍ റെ​ഡ്ബേ​ഡ് ഫ്‌​ളൈ​റ്റ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യു​ടെ വി​മാ​നം ക്രാ​ഷ് ലാ​ന്‍​ഡ് ചെ​യ്ത​ത് ജൂ​ണ്‍ പ​ത്തി​നാ​യി​രു​ന്നു. ഇ​തേ അ​ക്കാ​ദ​മി​യു​ടെത​ന്നെ മ​റ്റൊ​രു വി​മാ​നം റ​ണ്‍​വേ​യി​ല്‍ ഇ​ടി​ച്ചി​റ​ക്കു​ക​യും തെ​ന്നി​യി​റ​ങ്ങി വീ​ല്‍ ത​ക​രു​ക​യും ചെ​യ്ത​ത് ഓ​ഗ​സ്റ്റ് ഒ​ന്‍​പ​തി​ന്.

ക​ര്‍​ണാ​ട​ക​യി​ലെ കാ​ല​ബു​ർഗി​യി​ല്‍ വി​ഷ​ന്‍ ഫ്ളൈ​യിം​ഗ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ടെ​ക്നാം പി-​മെ​ന്‍റ​ര്‍ വി​മാ​നം പൈലറ്റ് ട്രെ​യി​നി ത​നി​ച്ചു പ​റ​ത്തു​ന്ന​തി​നി​ടെ ഏ​പ്രി​ല്‍ 22ന് ​ഇ​ടി​ച്ചി​റ​ക്കി. ട്രെ​യി​നി​ക്കു സാ​ര​മാ​യി പ​രിക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ഡി​സം​ബ​ര്‍ എ​ട്ടി​ന് റെ​ഡ് ബ​ഡി​ന്‍റെ ടെ​ക്നാം പി-​മെ​ന്‍റെര്‍ വി​മാ​നം എ​ന്‍​ജി​ന്‍ നി​ല​ച്ച് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കേ​ണ്ടി വ​ന്ന​ത് മ​ധ്യ​പ്ര​ദേ​ശി​ലാ​യി​രു​ന്നു. ആ ​മാ​സംത​ന്നെ ചൈം​സ് ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി​യു​ടെ വി​മാ​നം മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ന​യി​ല്‍ റ​ണ്‍​വേ​യ്ക്ക് പു​റ​ത്ത് ലാ​ന്‍​ഡു ചെ​യ്ത് വി​മാ​നം ത​ക​ര്‍​ന്നു. അ​മേ​രി​ക്ക പോ​ലെ​യു​ള്ള വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ത​ല്ല രീ​തി.

എ​ല്ലാ അ​പ​ക​ട​ങ്ങ​ളും റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ടു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന അ​മേ​രി​ക്ക​യി​ല്‍ പ​രി​ശീ​ല​ന വി​മാ​ന​ങ്ങ​ള്‍ ഒ​രു ല​ക്ഷം മ​ണി​ക്കൂ​ര്‍ പ​റ​ക്കു​മ്പോ​ള്‍ ശരാശരി 0.26 അ​പ​ക​ട​ങ്ങ​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​കു​ന്നു​ള്ളു എ​ന്നാ​ണ് ക​ണ​ക്ക്. 2000-2004 ല്‍ ​ഇ​ത് 0.49 ആ​യി​രു​ന്നു. 1500-2000 പ​റ​ക്ക​ല്‍ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ള്ള അ​മേ​രി​ക്ക​യി​ല്‍ ഈ ​സ്ഥാ​പ​ന​ങ്ങ​ൾക്കെ​ല്ലാം​കൂ​ടി 15,000-20,000 വി​മാ​ന​ങ്ങ​ളു​ണ്ട്. ഇ​ന്ത്യ​യി​ലു​ള്ള​ത് 40 സ്ഥാ​പ​ന​ങ്ങ​ളാ​ണ്. എ​ല്ലാ​റ്റി​നും കൂ​ടി 385 വി​മാ​ന​ങ്ങ​ളും.

മ​ഹാ​രാ​ഷ്‌ട്ര-​എ​ട്ട്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് -നാ​ല്, തെ​ലുങ്കാ​ന -നാ​ല്, മ​ധ്യ​പ്ര​ദേ​ശ് -അ​ഞ്ച് , ഗു​ജ​റാ​ത്ത് -അ​ഞ്ച് , ക​ര്‍​ണാ​ട​ക -ര​ണ്ട്, രാ​ജ്സ്ഥാ​ന്‍ -മൂ​ന്ന്, ഹ​രി​യാ​ന -ര​ണ്ട് ഒ​ഡീ​ഷ -ര​ണ്ട് എ​ന്നി​ങ്ങ​നെ ഫ്‌​ള​യിം​ഗ് സ്‌​കൂ​ളു​ക​ള്‍ ഉ​ള്ള​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ഒ​രു സ്ഥാ​പ​നം മാ​ത്രം. തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി അ​ക്കാ​ദ​മി ഫോ​ര്‍ ഏ​വി​യേ​ഷ​ന്‍ ടെ​ക്നോ​ള​ജി. ത​മി​ഴ്നാ​ട്ടി​ലും ഒ​രു ഫ്ളൈ​യിം​ഗ് സ്‌​കൂ​ളേയു​ള്ളു. ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും അ​ന്ത​ര​മു​ണ്ട്. മ​ഹാ​രാ​ഷ്‌ട്ര-75, ഉ​ത്ത​ര്‍​പ്ര​ദേ​ശ് -50, തെ​ല​ങ്കാ​ന- 40, മ​ധ്യ​പ്ര​ദേ​ശ്- 40, ഗു​ജ​റാ​ത്ത്- 30, ക​ര്‍​ണാ​ട​ക- 20, രാ​ജ​സ്ഥാ​ന്‍- 12, ഹ​രി​യാ​ന -20, ഒ​ഡീ​ഷ -എ​ട്ട്. കേ​ര​ള​ത്തി​ലു​ള്ള​ത് ആ​റു വി​മാ​ന​ങ്ങ​ള്‍.

അ​മേ​രി​ക്ക, കാ​ന​ഡ, ന്യൂ​സി​ല​ന്‍​ഡ്, ഫിലിപ്പീന്‍​സ്, സൗ​ത്ത് ആ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ വി​മാ​നം പ​റ​ത്തി പ​രി​ശീ​ല​നം നേ​ടാ​ന്‍ പോ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് കേ​ര​ളം എ​ന്ന​ത് വി​സ്മ​രി​ക്ക​രു​ത്.

വ്യോ​മ​യാ​ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ എ​ന്ന ഡി​ജി​സി​എ​യ്ക്കാ​ണ് പ​റ​ക്ക​ല്‍ പ​രി​ശീ​ല​ന​ത്തി​ന്‍റെയും പ​റ​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ ചു​മ​ത​ല. എ​യ​ര്‍​ലൈ​നു​ക​ളു​ടെയും അ​വ​യു​ടെ യാ​ത്രാ വി​മാ​ന​ങ്ങ​ളു​ടേ​യും കൂ​ടാ​തെ പ്രൈ​വ​റ്റ് ജെ​റ്റു​ക​ളു​ടെയും ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ​യും സു​ര​ക്ഷാ ചു​മ​ത​ല​യു​മു​ള്ള ഡി​ജി​സി​എ ജീ​വ​നക്കാ​രു​ടെ വ​ലി​യ കു​റ​വ് നേ​രി​ടു​ന്ന സ്ഥാ​പ​ന​മാ​ണ്.

ആ​കെ 1630 പേ​രാ​ണ് സ​ര്‍​ക്കാ​ര്‍ ഡി​ജി​സി​എ​യ്ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം. അ​തി​ല്‍ 787 ത​സ്തി​ക​ക​ള്‍ നി​ല​വി​ല്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു. ജോ​ലി​യി​ലു​ള്ള​ത് 843 പേ​ര്‍.800 യാ​ത്രാ​വി​മാ​ന​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഉ​ട​മ​സ്ഥരാ​യ എ​യ​ര്‍​ലൈ​നു​ക​ളു​ടെ​യും 150 വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടേ​യും സു​ര​ക്ഷാ ചു​മ​ത​ല​യി​ല്‍ 843 പേ​ര്‍ മാ​ത്രം. ഇ​വ​ര്‍​ത​ന്നെ​യാ​ണ് രാ​ജ്യ​ത്തെ 40 ഫ്ളൈ​യിം​ഗ് സ്‌​കൂ​ളു​ക​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കേ​ണ്ട​ത്.

Latest News

Corehub Up