കൊച്ചി: മുൻനിര ഡിജിറ്റൽ കോമിക്സ് പ്ലാറ്റ്ഫോമായ ടൂൺസൂത്ര മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽക്കൂടി ലഭ്യമാകും.
ബംഗാളി, മറാത്തി, ഗുജറാത്തി, കന്നഡ, മലയാളം എന്നിവകൂടി ഉൾപ്പെടുത്തിയതോടെ ടൂൺസൂത്ര പത്തു ഭാഷകളിലേക്കാണ് വിപുലീകരിച്ചത്.
പ്രീമിയം കോമിക് ഉള്ളടക്കം ഇതുവരെ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ ലഭ്യമായിരുന്നുള്ളൂ. നിർമിതബുദ്ധിയുടെ സഹായത്തോടെയാണു വിവിധ ഭാഷകളിലായുള്ള വിപുലീകരണം.