Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disability Issue

ഭിന്നശേഷി പ്രശ്നം വഷളാക്കിയത് സർക്കാർ: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്

കോ​ട്ട​യം: ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യ​മ​നു​വ​ദി​ച്ച് കേ​സ് മാ​റ്റിവ​ച്ച​ത് സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കുവേ​ണ്ടി മാ​ത്ര​മാ​യാ​ണ്.

സ​മാ​ന സ്വ​ഭാ​വ​മു​ള്ള സൊ​സൈ​റ്റി​ക​ൾ​ക്കും മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്കും എ​ൻ​എ​സ്എ​സി​ന് 2025 മാ​ർ​ച്ച് അ​ഞ്ചി​നു ന​ൽ​കി​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യ​തി​നാ​ൽ മ​റ്റ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കാ​ൻ യാ​തൊ​രു ത​ട​സ​വും ഇ​പ്പോ​ഴി​ല്ല; മു​ൻ​പു​മി​ല്ല.

പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​യ ഇ​ക്കാ​ര്യം വി​ദ്യാ​ഭ്യാ​സമ​ന്ത്രി ത​ന്ത്ര​പൂ​ർ​വം മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് കു​റ്റ​പ്പെ​ടു​ത്തി. എ​ൻ​എ​സ്എ​സ് കേ​സ് അ​നാ​വ​ശ്യ​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത മ​റ്റൊ​രു സു​പ്രീം​കോ​ട​തി കേ​സി​ലേ​ക്ക് ത​ള്ളി​വി​ട്ട സ​ർ​ക്കാ​രാ​ണ് യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ൾ.

ഈ ​അ​പ​ക​ടം മു​ൻ​കൂ​ട്ടി ക​ണ്ട് ഗി​ൽ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ഈ ​പ്ര​ശ്നം വീ​ണ്ടും അ​നാ​വ​ശ്യ​മാ​യി കോ​ട​തിയുടെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടാ​ൽ അ​ന​ന്ത​മാ​യി നീ​ളു​മെ​ന്ന് ഗ​വ​ൺ​മെ​ന്‍റി​നെ നി​ര​ന്ത​രം ഓ​ർ​മ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്.

2021 ന​വം​ബ​ർ എ​ട്ടി​നുമു​മ്പ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ശ​മ്പ​ളം വാ​ങ്ങു​ന്ന അ​ധ്യാ​പ​ക​രാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​യ കേ​സി​ലെ പ​രാ​തി​ക്കാ​ർ. ഭി​ന്ന​ശേ​ഷി പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ വി​ധ​ത്തി​ലും സ​ഹ​ക​രി​ച്ചി​ട്ടു​ള്ള കോ​ർ​പ​റേ​റ്റ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ധ്യാ​പ​ക​രും സ​ർ​ക്കാ​രി​നൊ​പ്പം നി​ന്നി​ല്ല എ​ന്ന മ​ന്ത്രി​യു​ടെ ക​ണ്ടെ​ത്ത​ൽ വി​രോ​ധാ​ഭാ​സ​മാ​ണ്.

നി​ല​വി​ൽ ശ​മ്പ​ളം ല​ഭി​ക്കാ​ത്ത 22,000 വ​രു​ന്ന അ​ധ്യാ​പ​ക​രി​ലാ​രും കോ​ട​തി​യി​ൽ ഒ​രു വാ​ദ​വും ഉ​യ​ർ​ത്തി​യി​ട്ടി​ല്ല. ശ​മ്പ​ളം ല​ഭി​ക്കു​ന്ന അ​ധ്യാ​പ​ക​ർ പെ​റ്റീ​ഷ​ണ​റും ഭി​ന്ന​ശേ​ഷി​ക്കാ​ർ റെ​സ്പോ​ണ്ട​ന്‍റും ആ​യ കേ​സി​ൽ ശ​മ്പ​ളം ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ വി​ഷ​യം അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ട്ട സ​ർ​ക്കാ​ർ അ​ധ്യാ​പ​കസ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​ഞ്ഞ് തി​രു​ത്ത​ണ​മെ​ന്ന് ഗി​ൽ​ഡ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up