Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disappeared

Kottayam

സീ​ബ്രാ​ലൈ​നു​ക​ൾ മാ​ഞ്ഞു; കാ​ഞ്ഞി​ര​പ്പ​ള്ളി-​മു​ണ്ട​ക്ക​യം റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ കൂ​ടി

മു​ണ്ട​ക്ക​യം: ദേ​ശീ​യ​പാ​ത 183ല്‍ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കും മു​ണ്ട​ക്ക​യ​ത്തി​നു​മി​ട​യി​ൽ സീ​ബ്രാ​ലൈ​നു​ക​ളും ഡി​വൈ​ഡ​ർ ലൈ​നു​ക​ളും മാ​ഞ്ഞു. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​ണ് കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത. എ​ന്നാ​ൽ റോ​ഡി​ന്‍റെ അ​വ​സ്ഥ പ​ല ഭാ​ഗ​ങ്ങ​ളി​ലും ശോ​ച​നീ​യ​മാ​ണ്. സം​സ്ഥാ​ന​പാ​ത​ക​ൾ പോ​ലും ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​മ്പോ​ഴാ​ണ് അ​വ​ഗ​ണ​ന​യു​ടെ ന​ടു​വി​ൽ കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ഡി​ക്ക​ൽ ദേ​ശീ​യ​പാ​ത നി​ൽ​ക്കു​ന്ന​ത്.

ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കും മു​ണ്ട​ക്ക​യ​ത്തി​നു​മി​ട​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ പ​ല​ഭാ​ഗ​ത്തും ഡി​വൈ​ഡ​ർ ലൈ​നു​ക​ളും സീ​ബ്രാ​ലൈ​നു​ക​ളും മാ​ഞ്ഞി​ട്ട് നാ​ളു​ക​ൾ പി​ന്നി​ട്ടു. ചി​റ്റ​ടി അ​ട്ടി​വ​ള​വ്, എ​സ്എ​ൻ​ഡി​പി വ​ള​വ്, മു​പ്പ​ത്തൊ​ന്നാം​മൈ​ൽ വേ​ബ്രി​ഡ്ജ് വ​ള​വ്, പൈ​ങ്ങ​ന​യി​ലെ കൊ​ടും​വ​ള​വു​ക​ൾ എന്നി വിടങ്ങളിലൊന്നും ഡി​വൈ​ഡ​ർ ലൈ​നു​ക​ളി​ല്ല.

പൈ​ങ്ങ​ന പാ​ലം മു​ത​ൽ മു​ണ്ട​ക്ക​യം ടൗ​ൺ വ​രെ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തും ഡി​വൈ​ഡ​ർ ലൈ​നു​ക​ൾ കാ​ണാ​നി​ല്ല. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ വ​ര​ക​ൾ മാ​ഞ്ഞ​തോ​ടെ അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ക​യാ​ണ്. സീ​ബ്രാ​ലൈ​നു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞു​കൂ​ടി ഇ​റ​ങ്ങു​ന്ന​തോ​ടെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്നത്.


മു​ണ്ട​ക്ക​യം ടൗ​ണി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും സീ​ബ്രാ​ലൈ​നു​ക​ൾ പൂ​ർ​ണ​മാ​യും മാ​ഞ്ഞു. ഇ​തോ​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ചു​കട​ക്കു​ന്ന​ത് ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ്. അ​ടി​യ​ന്ത​ര​മാ​യി സീ​ബ്രാ​ലൈ​നു​ക​ളും ഡി​വൈ​ഡ​ർ ലൈ​നു​ക​ളും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.

Latest News

Corehub Up