Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disgrace To Kerala

Thiruvananthapuram

ജാ​തിവി​വേ​ച​നം കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​രം: ര​മേ​ശ്‌ ചെ​ന്നി​ത്ത​ല

നെ​ടു​മ​ങ്ങാ​ട്: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജാ​തി​വി​വേ​ച​നം കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​രം​മാ​ണെ​ന്നും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല. ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി ആ​ർ.​എ​ൽ. നി​തി​ൻ രാ​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ളെ കാണു കയായിരുന്നു അ​ദ്ദേ​ഹം. നി​തി​ൻ രാ​ജി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​വും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ഉ​റ​പ്പു​ന​ൽ​കി.

അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​നി​തി​ൻ രാ​ജി​ന്‍റെ ദു​രൂ​ഹ​മ​ര​ണം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. വി​ഷു അ​വ​ധി​യാ​യ​തു​കൊ​ണ്ടു വീ​ട്ടി​ലേ​ക്കു ത​ങ്ങ​ളു​ടെ മ​ക​ൻ വ​രു​മെ​ന്നു ക​രു​തി കാ​ത്തി​രു​ന്ന അ​ച്ഛ​നും അ​മ്മ​യ്ക്കും കാ​ണാ​ൻ ക​ഴി​ഞ്ഞ​ത് അ​വ​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി. എ​ന്ത് ക്രൂ​ര​ത​യാ​ണ് ഇ​വി​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്നു പോ​ലും വീ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു​ണ്ട്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​രൂ.

കേ​ര​ള​ത്തി​ലെ ഒ​രു കോ​ള​ജി​ൽ ഇ​ങ്ങ​നെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ക്കു​ന്നു​വെ​ന്നു പ​റ​യു​ന്ന​തു​ത​ന്നെ അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വ​മാ​ണ്. ഇ​തി​ലെ യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ൻ​പി​ൽ കൊ​ണ്ടു​വ​ര​ണം. ആ​രും ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ല. ത​ന്നെ​യു​മ​ല്ല നി​തി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ കോ​ള​ജി​ൽ​നി​ന്ന് ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല.

അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​നു ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചി​ട്ട് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നു മാ​നേ​ജ് മെ​ന്‍റ് പ​റ​യു​ന്ന​ത് ക്രൂ​ര​മാ​ണ്. ഇ​തു​പോ​ലെ ഒ​രാ​ൾ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​വി​ടെ വീ​ണ്ടും ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി​ട്ട് ആ​ളു​ക​ൾ പ​റ​യു​ന്നു​ണ്ട്.

അ​ങ്ങി​നെ​യെ​ങ്കി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണം. യ​ഥാ​ർ​ഥ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ജെ​ബി മേ​ത്ത​ർ എം​പി, വി.​പി. സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​രും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up