Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disguised

Thrissur

സ്വ​കാ​ര്യ​ബ​സ് ആം​ബു​ല​ൻ​സാ​യി പാ​ഞ്ഞി​ട്ടും ബാ​ല​കൃ​ഷ്ണ​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല

വ​ട​ക്കാ​ഞ്ചേ​രി/​ചേ​ല​ക്ക​ര: മ​ര​ണ​ത്തി​നും ജീ​വി​ത​ത്തി​നു​മി​ട​യി​ലെ നൂ​ൽ​പ്പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച അ​റു​പ​തു​കാ​ര​നെ ര​ക്ഷി​ക്കാ​ൻ സ്വ​കാ​ര്യ​ബ​സ് ആം​ബു​ല​ൻ​സാ​യി പാ​ഞ്ഞെ​ങ്കി​ലും ആ ​ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തി​രു​വി​ല്വാ​മ​ല - തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ഹ​രേ​കൃ​ഷ്ണ ബ​സാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ആം​ബു​ല​ൻ​സാ​യി മാ​റി​യ​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു കു​ഴ​ഞ്ഞു​വീ​ണ ചേ​ല​ക്കോ​ട് സ്വ​ദേ​ശി കൈ​പ്പു​ള്ളി ബാ​ല​കൃ​ഷ്ണ​നെ (പൊ​ന്നു 62) ര​ക്ഷി​ക്കാ​നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും കൈ​കോ​ർ​ത്ത​ത്.

ബ​സി​ൽ അ​ടു​ത്തി​രു​ന്നി​രു​ന്ന ചേ​ല​ക്ക​ര സ്വ​ദേ​ശി ശ​ങ്ക​റും തോ​ന്നൂ​ർ​ക്ക​ര സ്വ​ദേ​ശി പ്ര​സാ​ദും ബാ​ല​കൃ​ഷ്ണ​നു സു​ഖ​മി​ല്ലെ​ന്ന​റി​ഞ്ഞ് ബ​സ് ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ അ​രു​ണും ക​ണ്ട​ക്ട​ർ മ​നോ​ജും ഒ​ട്ടും വൈ​കാ​തെ, യാ​ത്ര​ക്കാ​രു​ടെ പൂ​ർ​ണ​സ​ഹ​ക​ര​ണ​ത്തോ​ടെ മ​റ്റു​സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി വേ​ഗ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം ബാ​ല​കൃ​ഷ്ണ​നെ വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. എ​ന്നാ​ൽ അ​ധി​കം വൈ​കാ​തെ ബാ​ല​കൃ​ഷ്ണ​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ പ​ത്ത​ൻ​സ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് ബാ​ല​കൃ​ഷ്ണ​ൻ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: അ​ഭി​ജി​ത്, അ​ഭി​ത. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ്, ഐ​ശ്വ​ര്യ.

വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മു​ൻ​വ​ശ​ത്തെ ക​വാ​ടം ബ​സി​നു ക​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. യാ​ത്ര​യ്ക്കി​ട​യി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തും പി​ൻ​ഭാ​ഗ​ത്തും കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചു. എ​ന്നാ​ൽ, വാ​ഹ​ന​ത്തി​നു കേ​ടു​പാ​ടു​ക​ളു​ണ്ടാ​യാ​ൽ ന​ന്നാ​ക്കാ​മെ​ന്നും ഒ​രു മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ത​ങ്ങ​ൾ ഊ​ന്ന​ൽ ന​ൽ​കി​യ​തെ​ന്നും ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up