Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disruptions

Kottayam

പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ൽ ത​ർ​ക്ക​ങ്ങ​ളും ഗ​താ​ഗ​ത​ത​ട​സ​വും പ​തി​വ്

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ലെ ത​ർ​ക്ക​ങ്ങ​ളും ഗ​താ​ഗ​ത​ത​ട​സ​വും യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​രും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​ല​പ്പോ​ഴും സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

സ​മ​യം, പാ​ർ​ക്കിം​ഗ് തു​ട​ങ്ങി​യ​വ​യെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്കം.
ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം കൈ​യാ​ങ്ക​ളി​യു​ടെ വ​ക്കി​ലെ​ത്തി. ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഒ​രു ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ക​ണ്ണാ​ടി ഉ​ട​ഞ്ഞ​തും പ്ര​ശ്‌​നം രൂ​ക്ഷ​മാ​ക്കി.

കോ​ട്ട​യം-​മു​ണ്ട​ക്ക​യം, കോ​ട്ട​യം-​ക​ട്ട​പ്പ​ന, ച​ങ്ങ​നാ​ശേ​രി-​മു​ണ്ട​ക്ക​യം തു​ട​ങ്ങി​യ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ക​യ​റി​യി​റ​ങ്ങി​പ്പോ​കു​ക​യാ​ണ് രീ​തി. ഇ​വ​ർ​ക്കി​ട​യി​ലാ​ണ് ത​ർ​ക്ക​ങ്ങ​ളേ​റെ​യും.

സ​മ​യം പാ​ലി​ക്കാ​ത്ത​തു​മൂ​ലം വ​രു​മാ​നം കു​റ​യു​ന്നു​വെ​ന്ന പ​രാ​തി​യാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ ത​ർ​ക്ക​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മ​ഴ​മൂ​ലം പ​ല​യി​ട​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്ന​തുകൊണ്ടാണ് സ​മ​യം തെ​റ്റി സ്റ്റാ​ൻ​ഡി​ൽ ക​യ​റേ​ണ്ടി വ​രു​ന്ന​തെ​ന്നാ​ണ് ഒ​രു​പ​ക്ഷം ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. നാ​ളു​ക​ളാ​യി പൊ​ൻ​കു​ന്നം ടൗ​ണി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ട്. ഇ​തും പ്ര​ശ്‌​ന​മാ​യി ബ​സ് ജീ​വ​ന​ക്കാ​ർ സൂ​ചി​പ്പി​ക്കു​ന്നുണ്ട്.

ഈ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്റ്റാ​ൻ​ഡി​ന്‍റെ ക​വാ​ട​ത്തി​ൽ വ​ഴി​ത​ട​ഞ്ഞ് ബ​സ് നി​ർ​ത്തി ആ​ൾ​ക്കാ​രെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും പി​ന്നി​ലെ ബ​സു​കാ​രു​ടെ ടി​ക്ക​റ്റ് വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ൽ നി​ർ​ത്തി​യി​ടു​ന്ന​തി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​മു​ണ്ട്.

പാ​ലാ റൂ​ട്ടി​ലേ​ക്കു​ള്ള ബ​സു​ക​ൾക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്താ​ണ് പാ​ർ​ക്കിം​ഗ്. ഇ​വി​ടെ​നി​ന്ന് യ​ഥാ​സ​മ​യം ബ​സ് ഇ​റ​ങ്ങി​പ്പോ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ന്‍റെ ക​വാ​ട​ത്തി​ലൂ​ടെ ക​യ​റി ബ​സ് ബേ​യി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന​തും പി​ന്നാ​ലെ​യെ​ത്തു​ന്ന ബ​സു​ക​ളു​ടെ വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ പ​ല​പ്പോ​ഴും ഹോം ​ഗാ​ർ​ഡു​ക​ൾ​ക്ക് സാ​ധി​ക്കാ​തെ വ​രു​ന്നു​ണ്ട്. സ്റ്റാ​ൻ​ഡി​ന് പു​റ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​നും സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ ത​ർ​ക്ക​ങ്ങ​ൾ തീ​ർ​ക്കാ​നും ഒ​രു ഹോം ​ഗാ​ർ​ഡി​ന്‍റെ സേ​വ​നം മ​തി​യാ​വി​ല്ല.

Latest News

Corehub Up