Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disslution

മെ​റ്റ​യി​ൽ പി​രി​ച്ചു​വി​ട​ൽ

ന്യൂ​​യോ​​ർ​​ക്ക്: ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ മെ​​റ്റ​​യി​​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ജീ​​വ​​ന​​ക്കാ​​ർ ഉ​​ണ​​ർ​​ന്ന​​ത് ത​​ങ്ങ​​ളു​​ടെ ജോ​​ലി​​യെ​​ക്കു​​റി​​ച്ചു​​ള്ള അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലേ​​ക്കാ​​ണ്. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ജീ​​വ​​ന​​ക്കാ​​രെ ബാ​​ധി​​ക്കു​​ന്ന മ​​റ്റൊ​​രു വ​​ലി​​യ പി​​രി​​ച്ചു​​വി​​ട​​ൽ ന​​ട​​പ​​ടി കൂ​​ടി ഈ ​​സോ​​ഷ്യ​​ൽ മീ​​ഡി​​യ ഭീ​​മ​​ൻ ന​​ട​​പ്പി​​ലാ​​ക്കിക്ക​​ഴി​​ഞ്ഞു.

8000 പേ​​ർ​​ക്കാ​​ണ് ജോ​​ലി ന​​ഷ്ട​​മാ​​കു​​ക. കാ​​ര്യ​​ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ക, ചെല​​വു​​ക​​ൾ ചു​​രു​​ക്കു​​ക, ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മേ​​ഖ​​ല​​യി​​ലെ നി​​ക്ഷേ​​പ​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ലാ​​ക്കു​​ക എ​​ന്നി​​വ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള വി​​പു​​ല​​മാ​​യ പു​​നഃ​​സം​​ഘ​​ട​​ന​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ഈ ​​ജീ​​വ​​ന​​ക്കാ​​രു​​ടെ വെ​​ട്ടി​​ക്കു​​റ​​യ്ക്ക​​ലെ​​ന്ന് ഫേ​​സ്ബു​​ക്കി​​ന്‍റെ​​യും വാ​​ട്ട്സ്ആ​​പ്പി​​ന്‍റെ​​യും മാ​​തൃ​​ക​​ന്പ​​നി​​യാ​​യ മെ​​റ്റ വ്യ​​ക്ത​​മാ​​ക്കി.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ മെ​​റ്റ​​യ്ക്ക് 78000ത്തോ​​ളം ജീ​​വ​​ന​​ക്കാ​​രാ​​ണു​​ള്ള​​ത്. ഈ ​​പു​​തി​​യ പി​​രി​​ച്ചു​​വി​​ടലി​​ൽ ഏ​​ക​​ദേ​​ശം 10 ശ​​ത​​മാ​​നം ജീ​​വ​​ന​​ക്കാ​​രെ​​യാ​​ണ് പി​​രി​​ച്ചു​​വി​​ടു​​ന്ന​​ത്. ക​​ന്പ​​നി ഇ​​തു​​വ​​രെ നി​​യ​​മ​​നം ന​​ട​​ത്തി​​വ​​ന്ന 6,000 ഒ​​ഴി​​വു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കു​​ക​​യും ചെ​​യ്യും.

വ്യ​​ത്യ​​സ്ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ പ്രാ​​ദേ​​ശി​​ക സ​​മ​​യം പു​​ല​​ർ​​ച്ചെ 4 മ​​ണി​​ക്ക് മൂ​​ന്ന് ഘ​​ട്ട​​ങ്ങ​​ളാ​​യാ​​ണ് പി​​രി​​ച്ചു​​വി​​ട​​ൽ അ​​റി​​യി​​പ്പു​​ക​​ൾ അ​​യ​​ച്ച​​ത്. സിം​​ഗ​​പ്പു​​രി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്കാ​​ണ് ആ​​ദ്യം നോ​​ട്ടീ​​സ് ല​​ഭി​​ച്ച​​തെ​​ങ്കി​​ൽ, യൂ​​റോ​​പ്പി​​ലെ​​യും യു​​എ​​സി​​ലെ​​യും ജീ​​വ​​ന​​ക്കാ​​ർ​​ക്ക് അ​​വ​​രു​​ടെ സ​​മ​​യ​​മേ​​ഖ​​ല​​ക​​ൾ അ​​നു​​സ​​രി​​ച്ചാ​​ണ് വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റി​​യ​​തെ​​ന്ന് ബ്ലൂം​​ബ​​ർ​​ഗി​​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

ഏ​​ക​​ദേ​​ശം 7,000 ജീ​​വ​​ന​​ക്കാ​​രെ നാ​​ല് പു​​തി​​യ എ​​ഐ കേ​​ന്ദ്രീ​​കൃ​​ത സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റ്റു​​മെ​​ന്നും എ​​ച്ച്ആ​​ർ മേ​​ധാ​​വി ജാ​​ന​​ൽ ഗെ​​യി​​ൽ അ​​യ​​ച്ച ആ​​ഭ്യ​​ന്ത​​ര മെ​​മ്മോ ചോ​​ർ​​ന്നു​​കി​​ട്ടി​​യ​​തി​​നെ ഉ​​ദ്ധ​​രി​​ച്ച് റോ​​യി​​ട്ടേ​​ഴ്സ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ടു ചെ​​യ്യു​​ന്നു.

ഈ ​​ഘ​​ട്ട​​ത്തി​​ലെ പി​​രി​​ച്ചു​​വി​​ട​​ലു​​ക​​ൾ പ്ര​​ധാ​​ന​​മാ​​യും എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, പ്രോ​​ഡ​​ക്ട് ടീ​​മു​​ക​​ളെ​​യാ​​കും ബാ​​ധി​​ക്കു​​ക​​യെ​​ന്നാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം അ​​വ​​സാ​​ന​​ത്തോ​​ടെ കൂ​​ടു​​ത​​ൽ പി​​രി​​ച്ചു​​വി​​ട​​ലു​​ക​​ൾ ഉ​​ണ്ടാ​​യേ​​ക്കു​​മെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്.

പി​​രി​​ച്ചു​​വി​​ട​​ൽ ചെ​​ല​​വ് ചു​​രു​​ക്ക​​ലി​​ന​​ല്ല പ​​ക​​രം ഉ​​ത്പാ​​ദ​​ന​​ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി​​യാ​​ണെ​​ന്ന് എ​​ച്ച്ആ​​ർ മേ​​ധാ​​വി​​യു​​ടെ ആ​​ഭ്യ​​ന്ത​​ര മെ​​മ്മോ​​യി​​ൽ പ​​റ​​യു​​ന്നു. ചെ​​റി​​യ ടീ​​മു​​ക​​ൾ​​ക്ക് പ്ര​​ധാ​​ന്യം ന​​ല്കി​​ക്കൊ​​ണ്ട് ക​​ന്പ​​നി​​യി​​ലെ മാ​​നേ​​ജീരി​​ൽ ത​​സ്തി​​ക​​ക​​ളു​​ടെ എ​​ണ്ണം കു​​റ​​യ്ക്കാ​​ൻ പോ​​കു​​ക​​യാ​​ണെ​​ന്ന സൂ​​ച​​ന​​യും ഗെ​​യ്ൽ ന​​ൽ​​കി.

Latest News

Corehub Up