Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Court

മു​ത്ത​ങ്ങ സ​മ​രം: ബ​ത്തേ​രി ഡ​യ​റ്റ് മു​ന്‍ അ​ധ്യാ​പ​ക​നു 12.5 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് വ​യ​നാ​ട് ജി​ല്ലാ കോ​ട​തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ അ​ധ്യ​ക്ഷ സി.​കെ. ജാ​നു, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​ഗീ​താ​ന​ന്ദ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2003 ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ഭൂ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പോ​ലീ​സ് അ​തി​ക്ര​ത്തി​നു ഇ​ര​യാ​യ ഡ​യ​റ്റ് മു​ന്‍ അ​ധ്യാ​പ​ക​ന്‍ കെ.​കെ. സു​രേ​ന്ദ്ര​ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ബ​ത്തേ​രി സ​ബ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ല്‍ ജി​ല്ലാ കോ​ട​തി ത​ള്ളി.

ന​ഷ്ട​പ​രി​ഹാ​രം 12.5 ല​ക്ഷം രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ച് കോ​ട​തി ഉ​ത്ത​ര​വാ​യി. സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​നെ​തി​രേ സു​രേ​ന്ദ്ര​നും കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. മു​ത്ത​ങ്ങ കേ​സി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​ര്‍​ദ​ന​ത്തി​നു ഇ​ര​യാ​കു​ക​യും ത​ട​വ് അ​നു​ഭ​വി​ക്കു​ക​യും ചെ​യ്ത സു​രേ​ന്ദ്ര​നു സ​ര്‍​ക്കാ​ര്‍ അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് സ​ബ് കോ​ട​തി 2021 ജ​നു​വ​രി​യി​ലാ​ണ് ഉ​ത്ത​ര​വാ​യ​ത്. അ​ഡ്വ.​കെ.​എ​ന്‍. മോ​ഹ​ന​ന്‍ മു​ഖേ​ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​ഡ്ജ് അ​നി​റ്റ് ജോ​സ​ഫാ​ണ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്.

സ​ര്‍​ക്കാ​ര്‍ തു​ക ന​ല്‍​ക​ണ​മെ​ന്നും ഇ​തു ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളി​ല്‍​നി​ന്നു ഈ​ടാ​ക്കാ​വു​ന്ന​താ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ന്യാ​യ​മാ​യ അ​റ​സ്റ്റി​നും ക​ര്‍​ണ​പു​ടം ത​ക​രു​ന്ന വി​ധ​ത്തി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തി​നും 14 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​രേ​ന്ദ്ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ന്ന​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ബ​ത്തേ​രി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​ദേ​വ​രാ​ജ്, എ​സ്‌​ഐ പി. ​വി​ശ്വം​ഭ​ര​ന്‍, എ​എ​സ്‌​ഐ സി.​എം. മ​ത്താ​യി, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ വ​സ​ന്ത​കു​മാ​ര്‍, കോ​ണ്‍​സ്റ്റ​ബി​ള്‍ കെ.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി​യാ​യി​രു​ന്നു ഹ​ര്‍​ജി.

മു​ത്ത​ങ്ങ കേ​സി​ല്‍ 2003 ഫെ​ബ്രു​വ​രി 23നാ​ണ് സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​റ്റേ​ന്നു ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​യി. ക​സ്റ്റ​ഡി മ​ര്‍​ദ​ന​ത്തി​ല്‍ ക​ര്‍​ണ​പു​ടം ത​ക​ര്‍​ന്ന അ​ദ്ദേ​ഹ​ത്തി​നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്ര​യി​ലാ​ണ് ചി​കി​ത്സ ന​ല്‍​കി​യ​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ര്‍​ണ​പു​ടം ത​ക​ര്‍​ന്ന​തു സ്ഥി​രീ​ക​രി​ച്ച​ത്. കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നു ജാ​മ്യം നേ​ടി മാ​ര്‍​ച്ച് 30നാ​ണ് സു​രേ​ന്ദ്ര​ന്‍ ജ​യി​ല്‍​മോ​ചി​ത​നാ​യ​ത്.

മു​ത്ത​ങ്ങ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന, വ​ന​ത്തി​ല്‍ കു​ടി​യി​റ​ക്കു ന​ട​ന്ന ദി​വ​സം ഉ​ണ്ടാ​യ പോ​ലീ​സു​കാ​ര​ന്‍റെ മ​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് പോ​ലീ​സ് സു​രേ​ന്ദ്ര​നെ​തി​രേ കേ​സെ​ടു​ത്ത​ത്. തു​ട​ക്ക​ത്തി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് സി​ബി​ഐ​ക്കു വി​ട്ടി​രു​ന്നു. സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ പ്ര​തി​യാ​യി​രു​ന്നി​ല്ല.

2004ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സു​രേ​ന്ദ്ര​ന്‍ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്ത​ത്. 2018ലാ​ണ് ഡ​യ​റ്റി​ല്‍​നി​ന്നു വി​ര​മി​ച്ച​ത്. സു​രേ​ന്ദ്ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന സ​ബ് കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ പോ​കു​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കേ​സ് തീ​ര്‍​പ്പാ​യ​ത്. മൂ​ന്നു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​ര ധ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ കോ​ട​തി ഉ​ത്ത​ര​വ്. കോ​ട​തി​വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സ​ര്‍​ക്കാ​ര്‍ ഇ​നി​യും അ​പ്പീ​ല്‍ പോ​കാ​തെ ന്യാ​യ​ത്തി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്നു ക​രു​തു​ന്ന​താ​യും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up