തൊടുപുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേയും അധ്യാപകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ തൊടുപുഴയില്‍ ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11ന് കെഎസ്ടിഎ ഭവനില്‍നിന്നു മാര്‍ച്ച് ആരംഭിക്കും. മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന സമ്മേളനം അഡ്വ. കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, സംസ്ഥാന എക്സിക്യൂട്ടീവംഗം എം.രമേഷ്, സംസ്ഥാന കമ്മിറ്റിയംഗം അപര്‍ണ നാരായണന്, ജില്ലാ സെക്രട്ടറി എം.ആര്. അനില്‍കുമാര്‍, പ്രസിഡന്റ് കെ.ആര്. ഷാജിമോന്‍, ട്രഷറര്‍ എം. തങ്കരാജ് തുടങ്ങിയവര്‍ പ്രസംഗിക്കും.
കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം.ആര്. അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി അനീഷ് മാത്യു തുടങ്ങിയവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.