Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Panchayats

Ernakulam

സ്‌​കൂ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വക 35,000 രൂ​പ വീ​തം

കൊ​ച്ചി: പു​തി​യ അ​ധ്യ​യ വ​ര്‍​ഷം തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്‌​കൂ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ 35,000 രൂ​പ വീ​തം അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നാ​ണ് തു​ക.

സ്‌​കൂ​ളു​ക​ളു​ടെ പ​രി​സ​രം വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്ക​ണം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ജൂ​ണ്‍ ഒ​ന്നി​ന് മു​ന്പ് പൂ​ര്‍​ത്തി​യാ​ക്ക​ണം,സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​ം എന്നീ നിർദേ ശങ്ങൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ര്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ല്‍​കി.
ക​ള​ക്ട​റേ​റ്റ് പ്ലാ​നിം​ഗ് സെ​ല്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്‍റ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ ശ്രീ​ദേ​വി മ​ധു, പി.​എ. മു​ക്താ​ര്‍, അം​ഗ​ങ്ങ​ളാ​യ ഡോ. ​ജി​ന്‍റോ ജോ​ണ്‍, ജൂ​ബി​ള്‍ ജോ​ര്‍​ജ്, ബി​നി​ഷാ​ജി, എം.​എ. നി​ത്യ മോ​ള്‍, ബി​ന്ദു ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി കെ. ​സി​ദ്ദി​ഖ്, പൊ​തു വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up