Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dk Murali

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് നി​ർ​ണാ​യ​കം; അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന പ​രാ​തി ഇ​ന്ന് പ്രി​വി​ലേ​ജ് ക​മ്മി​റ്റി പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പാ​ല​ക്കാ​ട് എം​എ​ല്‍​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​യോ​ഗ്യ​ത​യി​ല്‍ നി​ര്‍​ണാ​യ​ക തീ​രു​മാ​നം ഇ​ന്ന്. പ്രി​വി​ലേ​ജ് ആ​ൻ​ഡ് എ​ത്തി​ക്സ് ക​മ്മി​റ്റി രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന പ​രാ​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഡി.​കെ. മു​ര​ളി എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യാ​ണ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഡി.​കെ. മു​ര​ളി​യു​ടെ​യും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ​യും വാ​ദ​ങ്ങ​ൾ കേ​ട്ട ശേ​ഷ​മാ​യി​രി​ക്കും വി​ഷ​യ​ത്തി​ൽ ക​മ്മി​റ്റി തീ​രു​മാ​നം എ​ടു​ക്കു​ക.

ഒ​ന്നി​ലേ​റെ ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​ണ് ഡി.​കെ. മു​ര​ളി​യു​ടെ ആ​വ​ശ്യം. വി​ഷ​യ​ത്തി​ൽ രാ​ഹു​ലി​ന്‍റെ വാ​ദം കൂ​ടി പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​യി​രി​ക്കും ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കു​ക.

അ​തേ​സ​മ​യം, ന​ട​പ​ടി ക്ര​മ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​യ​തി​നാ​ൽ ഈ ​നി​യ​മ​സ​ഭ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് തീ​രു​മാ​ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ നി​യ​മ​സ​ഭ​യു​ടെ പെ​രു​മാ​റ്റ ച​ട്ടം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ​റ​യു​ന്നു​ണ്ട്.

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യു​ള്ള പ​രാ​തി സ്പീ​ക്ക​ർ പ​രി​ഗ​ണി​ച്ച് പ്രി​വി​ലേ​ജ് ആ​ൻ​ഡ് എ​ത്തി​ക്സ് ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച് സ​ഭ​യ്ക്ക് അ​യോ​ഗ്യ​നാ​ക്കാം.

Latest News

Corehub Up