Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doctor Remanded

Thiruvananthapuram

ചി​കി​ത്സ​യ്ക്കെ​ത്തി​യ വ​നി​താ ഡോ​ക്ട​ർക്കുനേരേ ലൈംഗികാതിക്രമം: സീ​നി​യ​ർ ഡോ​ക്ട​ർ റി​മാ​ൻ​ഡി​ൽ

‎നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ പി​ജി വ​നി​താ ഡോ​ക്ട​റെ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് മു​റി​യി​ൽ  വി​ളി​ച്ചു വ​രു​ത്തി ലൈം​ഗി​കാ​തി​ക്ര​മത്തിനു ശ്രമിച്ചെന്ന പ​രാ​തി​യി​ൽ സീ​നി​യ​ർ ഡോ​ക്ട​റെ റി​മാ​ൻ​ഡ് ചെ​യ്തു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ബി​നു​വി(51)​നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

പി​ജി ഡോ​ക്ട​റു​ടെ ‎ദേ​ഹ​ത്തെ മു​ഴ ​പ​രി​ശോ​ധി​ക്കാ​നാ​യി പ്രാ​ക്ടീ​സ് മു​റി​യി​ൽ ‎വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രി​ന്നു​വെ​ന്നാ​ണു പ​രാ​തി. എ​ന്നാ​ൽ ആ​രോ​പ​ണം ഡോ. ​ബി​നു നി​ഷേ​ധി​ച്ചു. ഡോ​ക്ട​റെ​ന്ന നി​ല​യി​ലു​ള്ള ദേ​ഹ​പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നാ​ണ് ഡോ. ​ബി​നു​വി​ന്‍റെ നി​ല​പാ​ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി കു​മാ​ര​പു​ര​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ‎നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സം​ഭ​വ​ത്തി​ൽ ഡോ. ​ബി​നു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​മ്ട് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

Latest News

Corehub Up