Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Documentary Short Film Fest

ഐ​ഡി​എ​സ്എ​ഫ്എ​ഫ്‌​കെ​യി​ൽ ഒ​രു ചി​ത്ര​ത്തി​നും പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നു കേ​ന്ദ്രം

കേ​ര​ള അ​ന്താ​രാ​ഷ്‌​ട്ര ഡോ​ക്യു​മെ​ന്‍റ​റി-​ഹ്ര​സ്വ ച​ല​ച്ചി​ത്ര മേ​ള​യി​ലെ (ഐ​ഡി​എ​സ്എ​ഫ്എ​ഫ്‌​കെ) ഒ​രു ചി​ത്ര​ത്തി​നും പ്ര​ദ​ര്‍​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് വാ​ര്‍​ത്താ​വി​ത​ര​ണ-​പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം.

മേ​ള​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റു ചി​ത്ര​ങ്ങ​ളോ​ട് കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ സം​ഗ്ര​ഹം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ചി​ല ചി​ത്ര​ങ്ങ​ളു​ടെ പ്ര​മേ​യം ക​ണ​ക്കി​ലെ​ടു​ത്ത്, അ​വ​യി​ല്‍ ചി​ല​ത് പ​രി​ശോ​ധ​ന​യ്ക്കാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് 25 മു​ത​ല്‍ 30 വ​രെ ന​ട​ക്കു​ന്ന പ​തി​നെ​ട്ടാ​മ​ത് ഐ​ഡി​എ​സ്എ​ഫ്എ​ഫ്‌​കെ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 31 ചി​ത്ര​ങ്ങ​ള്‍​ക്ക് പ്ര​ദ​ര്‍​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു​വെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു.

കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​ത്ത​ത് വ​ലി​യ ആ​ശ​ങ്ക​യും മ​നഃ​പ്ര​യാ​സ​വും സൃ​ഷ്‌​ടി​ക്കു​ക​യാ​ണെ​ന്ന് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​പ്പു​വീ​ടു​ക​ള്‍ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സം​വി​ധാ​യി​ക​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ എം​ആ​ര്‍ ആ​ര​തി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Latest News

Corehub Up