Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dollar Per Barrel

ഹോർമുസിൽ ഇറാന്‍റെ ടോൾ വീപ്പയ്ക്ക് ഒരു ഡോളർ

റി​യാ​ദ്: വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​യ​തോ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​പ്പ​ലു​ക​ളി​ൽ​നി​ന്ന് ഇ​റാ​ൻ ടോ​ൾ പി​രി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നു സൂ​ച​ന. എ​ണ്ണ ടാ​ങ്ക​റു​ക​ളി​ൽ​നി​ന്ന് വീ​പ്പ​യ്ക്ക് ഒ​രു ഡോ​ള​ർ വ​രു​ന്ന തു​ക വ​ച്ച് ഈ​ടാ​ക്കാ​നാ​ണ് ഇ​റാ​നി​ലെ വി​പ്ല​വ​ഗാ​ർ​ഡി​ന്‍റെ നീ​ക്ക​മെ​ന്ന് ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

തു​ക ക്രി​പ്റ്റോ ക​റ​ൻ​സി​യി​ലോ ചൈ​നീ​സ് ക​റ​ൻ​സി​യാ​യ യു​വാ​നി​ലോ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ണ്ണ ക​ട​ത്തു​ന്ന സൂ​പ്പ​ർ ടാ​ങ്ക​റു​ക​ളി​ൽ​നി​ന്ന് ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ വ​രു​ന്ന തു​ക​യാ​ണ് ഇ​തു​വ​ഴി ഇ​റാ​നു ല​ഭി​ക്കു​ക.

ഇ​റാ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഹോ​ർ​മു​സ് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടാം എ​ന്ന ഭീ​ഷ​ണി​യും മു​ഴ​ക്കി​യി​ട്ടു​ണ്ട്.

ഈ​യാ​ഴ്ച കു​റ​ച്ച് ക​പ്പ​ലു​ക​ളെ മാ​ത്ര​മേ ഹോ​ർ​മു​സ് ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കൂ എ​ന്നും സൂ​ച​ന​യു​ണ്ട്. യു​ദ്ധ​ത്തി​നു മു​ന്പ് ദി​വ​സം നൂ​റി​ല​ധി​കം ക​പ്പ​ലു​ക​ൾ ക​ട​ന്നി​രു​ന്ന​താ​ണ്.

ഹോ​ർ​മു​സ് ക​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​പ്പ​ലു​ക​ളു​ടെ അ​ധി​കൃ​ത​ർ വി​വ​രം ഇ​റാ​നെ ഇ-​മെ​യി​ലി​ലൂ​ടെ മൂ​ൻ​കൂ​ർ അ​റി​യി​ക്ക​ണം. ടോ​ൾ തു​ക മു​ൻ​കൂ​ർ അ​ട​യ്ക്ക​ണം. ഇ​റാ​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടി വേ​ണം ക​പ്പ​ലു​ക​ൾ സ​ഞ്ച​രി​ക്കേ​ണ്ട​ത്. സു​ഹൃ​ദ് രാ​ജ്യ​ങ്ങ​ളി​ലെ ക​പ്പ​ലു​ക​ൾ​ക്ക് സ​ഞ്ചാ​രം സു​ഗ​മ​മാ​യി​രി​ക്കും. ശ​ത്രു​രാ​ജ്യ​ങ്ങ​ളി​ലെ ക​പ്പ​ലു​ക​ൾ ക്ക് ​താ​മ​സ​മോ അ​നു​മ​തി നി​ഷേ​ധ​മോ നേ​രി​ടാം.

യു​എ​സ് ഉ​പ​രോ​ധം മൂ​ലം ഡോ​ള​ർ ഇ​ട​പാ​ടി​നു പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നാ​ലാ​ണ് ഇ​റാ​ൻ ക്രി​പ്റ്റോ​യി​ലോ ചൈ​നീ​സ് യു​വാ​നി​ലോ ടോ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. യു​വാ​നി​ൽ ഇ​ട​പാ​ട് ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​റാ​ന്‍റെ ഈ ​നീ​ക്ക​ങ്ങ​ളി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് വ​ലി​യ എ​തി​ർ​പ്പു​ണ്ട്.

Latest News

Corehub Up