Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Domestic LPG

പെട്രോൾ ഡീസൽ ഗാർഹിക എൽപിജി വില വർധിപ്പിച്ചേക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: വാ​​​ണി​​​ജ്യ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്ക് കു​​​ത്ത​​​നേ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക എ​​​ൽ​​​പി​​​ജി നി​​​ര​​​ക്കും പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ നി​​​ര​​​ക്കും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ എ​​​ന്നി​​​വ​​​യ്ക്കു ലി​​​റ്റ​​​റി​​​ന് നാ​​​ലു​​​മു​​​ത​​​ൽ അ​​​ഞ്ചു രൂ​​​പ വ​​​രെ​​​യും ഗാ​​​ർ​​​ഹി​​​ക എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്ക് 40 മു​​​ത​​​ൽ 50 രൂ​​​പ വ​​​രെ​​​യും വ​​​ർ​​​ധി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

പെ​​​ട്രോ​​​ളി​​​ന്‍റെ​​​യും ഡീ​​​സ​​​ലി​​​ന്‍റെ​​​യും മേ​​​ലേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ധി​​​ക എ​​​ക്സൈ​​​സ് തീ​​​രു​​​വ നീ​​​ക്കം ചെ​​​യ്ത​​​തി​​​ലൂ​​​ടെ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കോ​​​ടി​​​യു​​​ടെ വ​​​രു​​​മാ​​​ന​​​ന​​​ഷ്‌​​​ട​​​മാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​നു​​​ണ്ടാ​​​യ​​​ത്. അ​​​ഞ്ചി​​​ട​​​ത്തു നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ തീ​​​രു​​​മാ​​​നം നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക്രൂ​​​ഡ് ഓ​​​യി​​​ൽ ഒ​​​രു ബാ​​​ര​​​ലി​​​ന് 126 ഡോ​​​ള​​​റി​​​ല​​​ധി​​​ക​​​മാ​​​യി വ​​​ർ​​​ധി​​​ച്ച​​​ത് രാ​​​ജ്യ​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ന​​​ഷ്‌​​​ടം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നു​​​മേ​​​ൽ ക​​​ടു​​​ത്ത സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടെ​​​ന്നാ​​​ണു സൂ​​​ച​​​ന.

വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള തീ​​​രു​​​മാ​​​നം ഏ​​​തു നി​​​മി​​​ഷ​​​വും പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നേ​​​ക്കാ​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ 2022നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​യി​​​രി​​​ക്കും ഇ​​​ന്ധ​​​നവി​​​ല​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കു​​​ക.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​തി​​​സ​​​ന്ധി ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യി​​​ലു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ള്ള വ​​​ർ​​​ധ​​​ന​​​യും ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലെ ത​​​ട​​​സ​​​ങ്ങ​​​ളും മൂ​​​ലം എ​​​ണ്ണ​​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യ​​​ല്ലാ​​​തെ മ​​​റ്റു വ​​​ഴി​​​ക​​​ളൊ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നു​​​ മു​​​ന്നി​​​ലി​​​ല്ല. പെ​​​ട്ടെ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്താ​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം മൂ​​​ലം ക്രൂ​​​ഡ് ഓ​​​യി​​​ലി​​​ന്‍റെ വി​​​ല കു​​​ത്ത​​​നേ കു​​​തി​​​ച്ചു​​​യ​​​ർ​​​ന്ന​​​പ്പോ​​​ഴും പെ​​​ട്രോ​​​ളി​​​ന്‍റെ​​​യും ഡീ​​​സ​​​ലി​​​ന്‍റെ​​​യും മേ​​​ലേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ധി​​​ക എ​​​ക്സൈ​​​സ് തീ​​​രു​​​വ (എ​​​സ്ഇ​​​എ​​​ഡി) കു​​​റ​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു കേ​​​ന്ദ്രം അ​​​വ​​​യു​​​ടെ വി​​​ല​​​വ​​​ർ​​​ധ​​​ന ത​​​ട​​​ഞ്ഞ​​​ത്.

ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് 27ന് ​​​കേ​​​ന്ദ്ര​​​മെ​​​ടു​​​ത്ത ഈ ​​​തീ​​​രു​​​മാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണെ​​​ന്നും ഏ​​​പ്രി​​​ൽ 30നു​​​ശേ​​​ഷം എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ക്കു​​​ക​​​യെ​​​ന്ന് കാ​​​ത്തി​​​രി​​​ക്കാ​​​നും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ജ​​​യ്റാം ര​​​മേ​​​ശ് വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

വി​​​ത​​​ര​​​ണ​​​ത്തി​​​ലെ​​​യും അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളി​​​ലെ​​​യും വി​​​ല​​​യി​​​ലെ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പൗ​​​ര​​​ന്മാ​​​ർ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി എ​​​പ്പോ​​​ഴും ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ മാ​​​ർ​​​ച്ച് 27ലെ ​​​കേ​​​ന്ദ്ര തീ​​​രു​​​മാ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ എ​​​ക്സി​​​ൽ കു​​​റി​​​പ്പി​​​ട്ടി​​​രു​​​ന്ന​​​ത്.

അ​​തേ​​സ​​മ​​യം, വി​​​മാ​​​ന ഇ​​​ന്ധ​​​നവി​​​ല​​​യി​​​ലു​​​ണ്ടാ​​​യ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ വ​​​ര്‍ധ​​​ന​​​യെ​​​ത്തു​​​ട​​​ര്‍ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ ജൂ​​​ൺ-​​​ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​മാ​​​ന സ​​​ര്‍വീ​​​സു​​​ക​​​ള്‍ കു​​​റ​​​യ്ക്കും. പ്ര​​​തി​​​ദി​​​നം നൂ​​​റോ​​​ളം സ​​​ര്‍വീ​​​സു​​​ക​​​ള്‍ കു​​​റ​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. ആ​​​ഭ്യ​​​ന്ത​​​ര, അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ റൂ​​​ട്ടു​​​ക​​​ളി​​​ല്‍ ഇ​​​തു വ​​​ലി​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Latest News

Corehub Up