Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donates

വ​ര​ദ​യു​ടെ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്‌​ത​ക​ങ്ങ​ള്‍ ന​ല്‍​കി എം.​എ. യൂ​സ​ഫ​ലി

കൊ​​​​ച്ചി: ചെ​​​​റി​​​​യ പ്രാ​​​​യ​​​​ത്തി​​​​ല്‍ത്ത​​​ന്നെ ആ​​​​യി​​​​രം പു​​​​സ്ത​​​​കം വാ​​​​യി​​​​ച്ച് റി​​​​ക്കാ​​​​ര്‍​ഡി​​​​ട്ട കു​​​​ട്ടി​​​​ക്കു ന​​​​ല്‍​കി​​​​യ ഉ​​​​റ​​​​പ്പ് നി​​​​റ​​​​വേ​​​​റ്റി ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മ​​​​ല​​​​യി​​​​ന്‍​കീ​​​​ഴ് സ്വ​​​​ദേ​​​​ശി​​​​നി​​​യും വി​​​​ള​​​​വൂ​​​​ര്‍​ക്ക​​​​ല്‍ ജി​​​​എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലെ ആ​​​​റാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യു​​​​മാ​​​​യ വ​​​​ര​​​​ദ​​​​യ്ക്ക് പു​​​​സ്ത​​​ക​​​​ങ്ങ​​​​ള്‍ എ​​​​ത്തി​​​​ച്ചു​​​ന​​​​ല്‍​കി​​​​യാ​​​​ണ് യൂ​​​​സ​​​​ഫ​​​​ലി വാ​​​ഗ്‌​​​ദാ​​​നം നി​​​റ​​​വേ​​​റ്റി​​​യ​​​ത്.

കൊ​​​​ച്ചി​​​​യി​​​​ലെ ഒ​​​​രു പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു ത​​​​ന്‍റെ ലൈ​​​​ബ്ര​​​​റി​​​​യി​​​​ലേ​​​​ക്ക് പു​​​​സ്‌​​​​ത​​​ക​​​​ങ്ങ​​​​ള്‍ ത​​​​രു​​​​മോ​​​യെ​​​ന്ന ആ​​​വ​​​ശ്യം വ​​​​ര​​​​ദ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്. ചെ​​​റു പ്രാ​​​​യ​​​​ത്തി​​​​ല്‍ത്ത​​​​ന്നെ ആ​​​​യി​​​​രം പു​​​​സ്ത​​​​ക​​​​ങ്ങ​​​​ള്‍ വാ​​​​യി​​​​ച്ചു​​​തീ​​​​ര്‍​ത്ത കാ​​​​ര്യം കേ​​​​ട്ട​​​​പ്പോ​​​​ള്‍ യൂ​​​​സ​​​​ഫ​​​​ലി​​​​ക്കും കൗ​​​​തു​​​​ക​​​​മാ​​​​യി. കൊ​​​​ച്ചു​​​മി​​​​ടു​​​​ക്കി​​​​യു​​​​ടെ ഈ ​​​​ആ​​​​ഗ്ര​​​​ഹം സാ​​​​ധി​​​​ച്ചു​​​ന​​​​ല്‍​കു​​​​മെ​​​​ന്ന് യൂ​​​​സ​​​​ഫ​​​​ലി ഉ​​​​റ​​​​പ്പും ന​​​​ല്‍​കി.

പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് യൂ​​​​സ​​​​ഫ​​​​ലി​​​​യു​​​​ടെ ക്രി​​​​സ്മ​​​​സ് സ​​​​മ്മാ​​​​ന​​​​മെ​​​​ന്നോ​​​​ണം പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​മാ​​​​യി മ​​​​ല​​​​യി​​​​ന്‍കീ​​​​ഴി​​​​ലെ വ​​​​ര​​​​ദ​​​​യു​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്ക് ലു​​​​ലു ഗ്രൂ​​​​പ്പ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ എ​​​​ത്തി​​​​യ​​​​ത്. ലു​​​​ലു ഗ്രൂ​​​​പ്പ് ഇ​​​​ന്ത്യ മീ​​​​ഡി​​​​യ ഹെ​​​​ഡ് എ​​​​ന്‍.​​​​ബി. സ്വ​​​​രാ​​​​ജും ലു​​​​ലു ഗ്രൂ​​​​പ്പ് പ്ര​​​​തി​​​​നി​​​​ധി നൗ​​​​ഫ​​​​ല്‍ ക​​​​രീ​​​​മും ചേ​​​​ര്‍​ന്ന് വ​​​​ര​​​​ദ​​​​യ്ക്ക് പു​​​​സ്ത​​​​ക​​​​ങ്ങ​​​​ള്‍ കൈ​​​​മാ​​​​റി.

അ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ നി​​​​റ​​​​ഞ്ഞ ത​​​​ന്‍റെ കു​​​​ഞ്ഞു ലൈ​​​​ബ്ര​​​​റി​​​​യി​​​​ല്‍ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി സ​​​​മ്മാ​​​​നി​​​​ച്ച മു​​​​ഴു​​​​വ​​​​ന്‍ പു​​​​സ്‌​​​​ക​​​​ത​​​​ങ്ങ​​​​ളും വ​​​​യ്ക്കു​​​​വാ​​​​ന്‍ സാ​​​​ധി​​​​ച്ചി​​​​ല്ല. കു​​​​റ​​​​ച്ചു​​​കൂ​​​​ടി വി​​​​ശാ​​​​ല​​​​മാ​​​​യ ലൈ​​​​ബ്ര​​​​റി നി​​​​ര്‍​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ത​​​​ന്‍റെ ആ​​​​ഗ്ര​​​​ഹ​​​​മെ​​​​ന്ന് വ​​​​ര​​​​ദ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up