ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് റൈഫില്‍ ആന്‍ഡ് പിസ്റ്റളില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. വനിതാ ടീം പിസ്റ്റളിലായിരുന്നു ഇന്ത്യയുടെ ഒരു സ്വര്‍ണം.
വനിതകളുടെ 10 മീറ്റര്‍ പിസ്റ്റളില്‍ ഇഷ സിംഗും ഇന്ത്യക്കായി സ്വര്‍ണം വെടിവച്ചിട്ടു. പുരുഷ വിഭാഗം 10 മീറ്റര്‍ പിസ്റ്റളില്‍ നിലവിലെ ലോക ചാമ്പ്യനായ സാമ്രാട്ട് റാണ വെങ്കലം നേടി.