Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr Arun Sakariya

കാ​ടി​ന്‍റെ സേ​വ​നം എ​ല്ലാ​വ​ർ​ക്കും; വ​ന്യ​ജീ​വി ആ​ക്ര​മ​ണം നേ​രി​ടു​ന്ന​ത് മ​ല​യോ​ര ജ​ന​ത മാ​ത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ടി​​​ന്‍റെ ഗു​​​ണ​​​ങ്ങ​​​ൾ എ​​​ല്ലാ​​​വ​​​രും അ​​​നു​​​ഭ​​​വി​​​ക്കു​​​ന്പോ​​​ൾ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന​​​തു കാ​​​ടി​​​ന​​​ടു​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ മാ​​​ത്ര​​​മാ​​​ണെ​​​ന്ന് ഡോ. ​​​അ​​​രു​​​ണ്‍ സ​​​ക്ക​​​റി​​​യ.

ഇ​​​തു വെ​​​റു​​​മൊ​​​രു പാ​​​രി​​​സ്ഥി​​​തി​​​ക പ്ര​​​ശ്ന​​​മ​​​ല്ല, സോ​​​ഷ്യോ, ഇ​​​ക്ക​​​ണോ​​​മി​​​ക്, ജി​​​യോ​​​ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ പ്ര​​​ശ്ന​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. നി​​​യ​​​മ​​​സ​​​ഭാ അ​​​ന്താ​​​രാ​​​ഷ്‌ട്ര പു​​​സ്ത​​​കോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന ‘കാ​​​ട്ടി​​​ലേ​​​ക്ക് മ​​​നു​​​ഷ്യ​​​രും നാ​​​ട്ടി​​​ലേ​​​ക്ക് മൃ​​​ഗ​​​ങ്ങ​​​ളും’ എ​​​ന്ന പാ​​​ന​​​ൽ ച​​​ർ​​​ച്ച മ​​​നു​​​ഷ്യ-​​​വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ഒ​​​ന്നാ​​​യി.

വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ​​​ക്ക് ജീ​​​വി​​​ക്കാ​​​ൻ വേ​​​ണ്ട​​​ത്ര വ​​​ന​​​വി​​​സ്തൃ​​​തി കേ​​​ര​​​ള​​​ത്തി​​​ലി​​​ല്ലെ​​​ന്നും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ൾ വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ വൈ​​​കു​​​ന്നു​​​വെ​​​ന്നു​​​മു​​​ള്ള നി​​​ല​​​പാ​​​ടാ​​​ണ് ച​​​ർ​​​ച്ച​​​യി​​​ൽ ച​​​ക്കി​​​ട്ട​​​പാ​​​റ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​ൽ മു​​​തു​​​കാ​​​ട് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

ക​​​ടു​​​വ​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ച​​​തും അ​​​വ​​​യു​​​ടെ സ്വ​​​ഭാ​​​വ​​​ത്തി​​​ൽ വ​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ കൂ​​​ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് വ​​​നം വ​​​കു​​​പ്പി​​​ലെ പ്രോ​​​ജ​​​ക്ട് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എം. ​​​ജോ​​​ഷി​​​ൽ പ​​​റ​​​ഞ്ഞു.

വ​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​താ​​​ണ് വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ നാ​​​ട്ടി​​​ലി​​​റ​​​ങ്ങാ​​​നു​​​ള്ള ഒ​​​രു കാ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​ഴു​​​ത്തു​​​കാ​​​ര​​​നും റി​​​ട്ട​​​യേ​​​ഡ് ഡെ​​​പ്യൂ​​​ട്ടി ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​റു​​​മാ​​​യ ജെ.​​​ആ​​​ർ. അ​​​നി മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി.

Latest News

Corehub Up