Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drain In Front

Palakkad

കൊ​ഴി​ഞ്ഞാ​മ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലെ അ​ഴു​ക്കു​ചാ​ൽ ന​വീ​ക​ര​ണം നീ​ളു​ന്നു

കൊ​ഴി​ഞ്ഞാ​മ്പാ​റ: മൂ​ന്നാ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് അ​ഴു​ക്കു​ചാ​ൽ ന​വീ​ക​ര​ണ​ത്തി​നു കൊ​ഴി​ഞ്ഞാ​മ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്ത് കു​ഴി​യെ​ടു​ത്ത​തു മൂ​ടാ​ത്ത​തു ഗ​താ​ഗ​ത ദു​രി​തം കൂ​ട്ടി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം കൂ​ടി​വ​രി​ക​യാ​ണ്.
അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ചാ​ൽ പൊ​ളി​ച്ചി​രു​ന്നെ​ങ്കി​ലും, പ്ര​ധാ​ന റോ​ഡി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് വ​ൻ​തോ​തി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ തു​ട​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം രൂ​ക്ഷ​മാ​വു​ക​യും യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​വു​ക​യും ചെ​യ്തു.അ​ഴു​ക്കു​ചാ​ലി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ന​ടി​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നു​ള്ള​തി​നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി തേ​ടി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ ല​ഭി​ച്ച​തോ​ടെ റോ​ഡ് പൊ​ളി​ച്ച് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ന​യാ​ത്ര​ക്കാ​ർ എ​ത്തി​ച്ചേ​രു​ന്ന കൊ​ഴി​ഞ്ഞാ​മ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും മു​ന്നി​ലു​ള്ള ഈ ​പ്ര​ശ്നം ഏ​റെ​ക്കാ​ല​മാ​യി ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.മ​ഴ ശ​ക്ത​മാ​യാ​ൽ മ​ലി​ന​ജ​ലം ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്താ​നും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

പ്ര​ദേ​ശ​ത്ത് നി​ല​വി​ൽ മ​ഴ ഇ​ല്ലാ​ത്ത​തി​ൽ ജോ​ലി​ക​ൾ പെ​ട്ടെ​ന്നു ചെ​യ്തു തീ​ർ​ക്കാ​നാ​വു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ ഇ​ഴ​ഞ്ഞു​പോ​ക്കി​ൽ ദു​രി​തം​പേ​റു​ക​യാ​ണ് ദി​നം​പ്ര​തി​യെ​ന്നു നൂ​റു​ക​ണ​ക്കി​നു യാ​ത്രി​ക​ർ.

Latest News

Corehub Up