Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dredging

Alappuzha

പതിരാമണൽ ദ്വീപിനു സമീപം ഖനനമില്ല; ഡ്രഡ്ജർ മടങ്ങിപ്പോയി

മു​ഹ​മ്മ: വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ ന​ങ്കു​ര​മി​ട്ട ഡ്ര​ഡ്ജ​ർ തി​രി​കെ പോ​യി. പാ​തി​രാ​മ​ണ​ൽ ദ്വീ​പി​നു സ​മീ​പം മ​ണ​ൽ​ഖ​ന​നം വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നു​ശേ​ഷം മ​തി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​തി​നെ​തു​ട​ർ​ന്നാ​ണ് ദ്വീ​പി​ന് സ​മീ​പം ന​ങ്കൂ​ര​മി​ട്ട ഡ്ര​ഡ്ജ​ർ മ​ട​ങ്ങി​പ്പോ​യ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് ഡ്ര​ഡ്ജ​ർ തി​രി​കെ പോ​യ​ത്. മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ ദീ​പി​ക നി​ര​ന്ത​രം വാ​ർ​ത്ത​ക​ൾ ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദീ​പി​ന്‍റെ മു​ഖ്യ പ്ര​വേ​ശ​ന ക​വാ​ട​മാ​യ കാ​യി​പ്പു​റം ബോട്ടു​ജെ​ട്ടി​ക്ക് തെ​ക്ക് ഭാ​ഗ​ത്ത് ഡ്ര​ഡ്ജ​ർ ന​ങ്കൂ​ര​മി​ട്ട​ത്. ഖ​ന​നം ചെ​യ്യു​ന്ന മ​ണ​ൽ ക​ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പൈ​പ്പു​ക​ളും ഡ്രഡ്ജ​റി​ൽ ഘ​ടി​പ്പി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഖ​ന​നം തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാപ​നം കൂ​ടി​യാ​യ​പ്പോ​ൾ നാ​ട് ആ​ശ​ങ്ക​യു​ടെ കൊ​ടു​മു​ടി​യേ​റി.

Latest News

Corehub Up