Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drops

Pathanamthitta

പ​മ്പാ​ന​ദി​യി​ല്‍ വെ​ള്ളം കു​റ​ഞ്ഞു; പ​ള്ളി​യോ​ട​ങ്ങ​ള്‍ ഉ​റ​ച്ചു

ആ​റ​ന്മു​ള: കാ​ല​വ​ര്‍​ഷം തി​മി​ര്‍​ത്തു​പെ​യ്യേ​ണ്ട ക​ര്‍​ക്ക​ട​ക​മാ​സ​ത്തി​ല്‍ വെ​ള്ള​മി​ല്ലാ​തെ പ​മ്പാ​ന​ദി. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ജ​ല​നി​ര​പ്പാ​ണ് ഇ​പ്പോ​ള്‍ പ​മ്പാ​ന​ദി​യി​ലു​ള്ള​ത്. വേ​ന​ല്‍​ക്കാ​ല​ത്തേ​പ്പോ​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​യി. ഇ​ന്ന​ലെ ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​ക്ക് എ​ത്തി​യ പ​ല പ​ള്ളി​യോ​ട​ങ്ങ​ളും ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ല്‍ ഉ​റ​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ​കു​റ​ഞ്ഞാ​ല്‍ പ​മ്പ​യി​ല്‍ ജ​ല​നി​ര​പ്പ് വീ​ണ്ടും​താ​ഴും. ഇ​ത് വ​രും​ദി​വ​സ​ങ്ങ​ളി​ലെ വ​ള്ള​സ​ദ്യ​ക​ളെ​യും ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യെ​യും അ​ട​ക്കം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

പു​തു​ക്കിപ്പ​ണി​ത​ശേ​ഷം ഇ​ന്ന​ലെ നീ​ര​ണി​ഞ്ഞ ഇ​ട​ശേ​രി​മ​ല പ​ള്ളി​യോ​ട​വും അ​ക​മ്പ​ടി​ക്കെ​ത്തി​യ ചെ​റു​കോ​ല്‍ പ​ള്ളി​യോ​ടവും ക്ഷേ​ത്ര​ക്ക​ട​വി​നു സ​മീ​പം ന​ദി​യി​ല്‍ ഉ​റ​ച്ചു. തു​ഴ​ച്ചി​ല്‍​കാ​ര്‍ വ​ള്ള​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യാ​ണ് പ​ള്ളി​യോ​ടം വ​ലി​ച്ച് വെ​ള്ളം കൂ​ടു​ത​ലു​ള്ള ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​യ​ത് .

ന​ദി​യി​ല്‍ തോ​ട്ട​പ്പു​ഴ​ശേ​രി ക​ര​യോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്തു​കൂ​ടി മാ​ത്ര​മേ പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് സു​ഗ​മ​മാ​യി തു​ഴ​ഞ്ഞു നീ​ങ്ങാ​ന്‍ ക​ഴി​യു​ന്നു​ള്ളു. ഈ ​ഭാ​ഗ​ത്തു​കൂ​ടി തു​ഴ​ഞ്ഞ് യാ​തൊ​രു ത​ട​സ​വു​മി​ല്ലാ​തെ കി​ഴ​ക്ക് നി​ക്ഷേ​പ​മാ​ലിവ​രെ പോ​കാം. അ​വി​ടെ നി​ന്ന് തി​രി​ഞ്ഞ് നേ​രേ ക്ഷേ​ത്ര​ക്ക​ട​വി​ല്‍ എ​ത്താ​നും വ​ലി​യ ത​ട​സ​മി​ല്ല. എ​ന്നാ​ല്‍ താ​ഴേ​ക്ക് തു​ഴ​ഞ്ഞ് സ​ത്ര​ക്ക​ട​വി​ല്‍ എ​ത്തി തി​രി​ഞ്ഞ് ആ​റ​ന്മു​ള നെ​ട്ടാ​യ​ത്തോ​ടു​ചേ​ര്‍​ന്ന് തു​ഴ​യെ​റി​ഞ്ഞാ​ല്‍ വ​ള്ളം ഉ​റ​യ്ക്കാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​മ്പ​യി​ലെ ഒ​ഴു​ക്കി​ന​നു​സ​രി​ച്ച് ഇ​ട​തു ക​ര​യി​ലൂ​ടെ തു​ഴ​ഞ്ഞ് സ​ത്ര​ക്ക​ട​വി​ല്‍ എ​ത്താ​ന്‍ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ഡാ​മി​ലും ന​ദി​യി​ലും വെ​ള്ള​മി​ല്ല

ഇ​ട​വ​പ്പാ​തി ത​ക​ര്‍​ത്തു പെ​യ്തു വെ​ള്ള​പ്പൊ​ക്ക​ങ്ങ​ള്‍​ക്കൊ​പ്പം പ​മ്പ ഇ​രു ക​ര​യും മു​ട്ടി നി​റ​ഞ്ഞ് ഒ​ഴു​കേ​ണ്ട സ​മ​യ​മാ​ണി​ത്. മു​ന്‍​കൊ​ല്ല​ങ്ങ​ളി​ല്‍ വ​ള്ള​സ​ദ്യ ന​ട​ക്കു​മ്പോ​ള്‍ ന​ദി​യി​ലെ വെ​ള്ള​ക്കൂ​ടു​ത​ലും ഒ​ഴു​ക്കും കാ​ര​ണം പ​ള്ളി​യോ​ട​ങ്ങ​ളു​ടെ സു​ര​ക്ഷ വ​ലി​യ പ്ര​ശ്‌​ന​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്നി​പ്പോ​ള്‍ ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഏ​റെ താ​ഴ്ന്ന അ​വ​സ്ഥ​യി​ലാ​ണ്. വ​രും ദി​ന​ങ്ങ​ളി​ല്‍ മ​ഴ മാ​റി​നി​ന്നാ​ല്‍ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ വ​ര​വി​നെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. മ​ഴ മാ​റി നി​ല്‍​ക്കു​ന്ന ഈ ​പ്ര​തി​ഭാ​സം എ​ത്ര നാ​ള്‍ തു​ട​രു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. കി​ഴ​ക്ക് മ​ഴ കു​റ​വാ​യ​തി​നാ​ല്‍ ഡാ​മു​ക​ളി​ലും കാ​ര്യ​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടി​ല്ല. പ്ര​ധാ​ന അ​ണ​ക്കെ​ട്ടി​ലെ​ല്ലാം 25 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് ജ​ല​നി​ര​പ്പ്.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ പി​ഐ​പി​യു​ടെ മ​ണി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു വി​ട്ടാ​ണ് ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​ണി​യാ​ര്‍ ഡാ​മി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​പ്പോ​ള്‍ ജ​ല​സം​ഭ​ര​ണി ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. മൂ​ഴി​യാ​ര്‍ പ​വ​ര്‍ ഹൗ​സി​ല്‍ ജ​ന​റേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ല്‍ മൂ​ഴി​യാ​ര്‍ ഡാ​മി​ലും വെ​ള്ളം അ​ധി​ക​മി​ല്ല. പ​മ്പ​യു​ടെ പ്ര​ധാ​ന പോ​ഷ​ക ന​ദി​ക​ളാ​യ അ​ഴു​ത, ക​ക്കാ​ട്ടാ​റ്, ക​ല്ലാ​റ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള ജ​ല​പ്ര​വാ​ഹ​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാം ​തു​റ​ന്നു​വി​ട്ട് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്താ​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്.

അ​ശാ​സ്ത്രീ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍

ന​ദി​യു​ടെ അ​ടി​ത്ത​ട്ട് തോ​ണ്ടി മ​ണ​ല്‍ നീ​ക്കി​യാ​ല്‍ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ ഇ​ത് പ​രി​ഹാ​ര​മ​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, പ​മ്പാ ന​ദി​യു​ടെ നാ​ശ​ത്തി​നും കാ​ര​ണ​മാ​കും. ആ​റ​ന്മു​ള​യി​ല്‍ ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ല്‍ കാ​ര്യ​മാ​യ മ​ണ​ല്‍ ശേ​ഖ​രം ഇ​ല്ലെ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. കൂ​ടാ​തെ അ​ടി​ത്ത​ട്ട് താ​ഴു​ന്ന​തോ​ടെ ജ​ല​നി​ര​പ്പും അ​തി​ന് അ​നു​സൃ​ത​മാ​യി താ​ഴു​ന്ന​തി​നാ​ല്‍ കാ​ര്യ​മാ​യ ഫ​ല​വും ഉ​ണ്ടാ​വി​ല്ല. ന​ദി​യി​ല്‍ അ​ടി​ക്ക​ടി മ​ണ​ല്‍​പ്പു​റ്റ് രൂ​പ​പ്പെ​ടു​ന്ന​തും ആ​റ​ന്മു​ള​യി​ല്‍ പ​ള്ളി​യോ​ട യാ​ത്ര ദു​ഷ്‌​ക​ര​മാ​ക്കു​ക​യാ​ണ്. മ​ണ​ല്‍​പ്പു​റ്റ് മാ​റ്റു​ന്ന​തി​നു​വേ​ണ്ടി ഓ​രോ​വര്‍​ഷ​വും ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ടു​ന്നു. എ​ന്നാ​ല്‍ പു​റ്റ് രൂ​പ​പ്പെ​ടു​ന്ന​തൊ​ഴി​വാ​ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളി​ല്‍ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ന്നി​ട്ടി​ല്ല.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ക​ടാ​ക്ഷി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ര​ക്കാ​രും പ​ള്ളി​യോ​ട സേ​വാ സം​ഘ​വും. ര​ണ്ടു ദി​വ​സം ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ല്‍ അ​വ​സ്ഥ മാ​റും. ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രും. ആ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ലോ​ത്സ​വ പ്രേ​മി​ക​ള്‍.

Latest News

Corehub Up