പട്ടാന്പി: ആമയൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കിഴക്കേക്കര മാങ്കുളത്തിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ദാരുണസംഭവം. ആമയൂർ വരിക്കോട്ടിൽ സിദ്ദിഖിന്റെ മകൻ അജ്മലാണ് (13) മരിച്ചത്. കൊപ്പം ഗവ. ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.