Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Trafficking Case

കാ​ക്ക​നാ​ട്ടെ ല​ഹ​രി മ​രു​ന്ന് ക​ട​ത്ത് കേ​സ്; ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ര​ണ്ടാം പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ല​ഹ​രി മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ര​ണ്ടാം പ്ര​തി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട മു​ത്തൂ​ർ മു​ള​ക്ക​ൽ വീ​ട്ടി​ൽ നീ​തു​വി(38)​നെ​യാ​ണ് തൃ​ക്കാ​ക്ക​ര പൊ​ലി​സ് തി​രു​വ​ല്ല​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. 181 ഗ്രാം ​എം​ഡി​എം​എ​യും 90 ഗ്രാം ​എ​ക്സ്റ്റ​സി ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് നീ​തു​വി​ന്‍റെ അ​റ​സ്റ്റ്.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കെ​വി​ൻ ബി. ​മാ​ത്യു​വി​നെ ഏ​പ്രി​ൽ 18ന് ​പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ വി​ഷ്ണു​വി​നെ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് നീ​തു​വി​നാ​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്.

ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഒ​ളി​ത്താ​വ​ള​ങ്ങ​ൾ മാ​റി​മാ​റി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു നീ​തു​വെ​ന്നാ​ണ് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ നീ​തു തി​രു​വ​ല്ല​യി​ൽ വാ​ട​ക വീ​ടെ​ടു​ത്ത് ര​ഹ​സ്യ​മാ​യി താ​മ​സി​ക്കു​ന്ന​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ നീ​തു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

Latest News

Corehub Up